ര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ബോധവത്കരണവുമായി കേരള ട്രാഫിക് പോലീസ്. റോഡപകടങ്ങളുടെ പ്രധാന കാരണം അമിതവേഗതയാണ്. ചില സാഹചര്യങ്ങളില്‍ തൊട്ടുമുന്നിലുള്ള അപകടം ഡ്രൈവര്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചാലും വാഹനം അമിതവേഗതയിലാണെങ്കില്‍ വലിയ അപകടം സുനിശ്ചിതമാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ട്രാഫിക് പോലീസ്. ഇത്തരം സാഹചര്യങ്ങളില്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വ്യത്യസ്ത വേഗതകളില്‍ വാഹനം പൂര്‍ണമായും നിര്‍ത്തുവാന്‍ എടുക്കുന്ന സമയം എത്രയാണെന്ന് ഡ്രൈവര്‍മാരുടെ അറിവിലേക്കായി വ്യക്തമാക്കുകയാണ് കേരള ട്രാഫിക്‌സ് പോലീസ്. 

വാഹനമോടിക്കുന്നയാള്‍ ബ്രേക്കില്‍ കാലമര്‍ത്തുന്ന സമയത്തു വാഹനം സഞ്ചരിക്കുന്ന ദൂരവും ബ്രേക്ക് ചെയ്തതിനു ശേഷം വാഹനം പൂര്‍ണമായി നില്‍ക്കുന്ന ദൂരവും ചേരുമ്പോഴാണ് വാഹനം പൂര്‍ണമായും നിര്‍ത്താന്‍ എടുക്കുന്ന സമയം കണക്കാക്കുന്നത്. മണിക്കൂറില്‍ 32 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു വാഹനമാണെങ്കില്‍ അടിയന്തരമായി നിര്‍ത്താന്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കില്‍ കാലമര്‍ത്തുമ്പോഴെക്കും വാഹനം 6 മീറ്റര്‍ സഞ്ചരിച്ചിരിക്കും അതോടൊപ്പം ബ്രേക്ക് ചെയ്തതിനു ശേഷം വാഹനം പൂര്‍ണമായി നില്‍ക്കുമ്പോഴും 6 മീറ്റര്‍ മുന്നോട്ട് പോയിരിക്കും. ഇത്തരത്തില്‍ കണക്കാക്കിയാല്‍ ആകെ ബ്രേക്കിങ് ദൂരം 12 മീറ്ററായിരിക്കും. 

breaking distance

അതേസമയം 80 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്താല്‍ 53 മീറ്റര്‍ ദൂരം സഞ്ചരിച്ചേ ശേഷമേ നില്‍ക്കുകയുള്ളു. വേഗത 112 കിലോമീറ്ററിലെത്തിയാല്‍ ബ്രേക്കിങ് ദൂരം 96 മീറ്ററായും ഉയരും. (ഓരോ ഡ്രൈവര്‍മാരും ചിന്തിക്കുന്ന സമയം, റോഡിന്റെ അവസ്ഥ, കാലാവസ്ഥ, വാഹനത്തിന്റെ അവസ്ഥ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ച് ഈ കണക്കില്‍ ചെറിയ വ്യത്യാസം വരാം). ചെറിയ വേഗതയിലാണ് യാത്രയെങ്കില്‍ പെട്ടെന്നുള്ള ബ്രേക്കിങ്ങില്‍ വലിയ അപകടമില്ലാതെ രക്ഷപ്പെടാം അതേസമയം അമിതവേഗതയിലാണെങ്കില്‍ അപകട തോത് വര്‍ധിക്കുമെന്നും ചുരുക്കം. 

Content Highlights; Vehicles Break Stopping Distance, Breaking Distance, Road Safety