പഭോക്താക്കള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്തവരാണ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല. കമ്പനിയുടെ പുതിയ മോഡലായ 'മോഡല്‍ 3' യും സുരക്ഷയില്‍ ശക്തനാണെന്ന് തെളിയിച്ചു. അമേരിക്കയിലെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ (NHTSA) നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങും നേടിയാണ്‌ മോഡല്‍ 3 സുരക്ഷ അടിവരയിട്ട് ഉറപ്പിച്ചത്.

Tesla Model 3

ഫ്രണ്ടല്‍ ക്രാഷ്, സൈഡ് ക്രാഷ്, റോള്‍ഓവര്‍ ടെസ്റ്റ് എന്നീ പരിശാനധനകളെല്ലാം മോഡല്‍ 3 വിജയകരമായി പൂര്‍ത്തിയാക്കി. 56 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചെത്തിയ കാര്‍ ഒരു ഫിക്‌സഡ് ബാരിയറില്‍ ഇടിപ്പിച്ചാണ് ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റ്. മോഡല്‍ ത്രീയുടെ ഒരു വശത്തേക്ക് 62 കിലോമീറ്റര്‍ വേഗത്തിയില്‍ പാഞ്ഞെത്തി ഇടിച്ചു കയറ്റിയാണ് സൈഡ് ക്രാഷ് ടെസ്റ്റ്. ഈ പരിശോധകളിലെല്ലാം അകത്തിരിക്കുന്ന യാത്രക്കാര്‍ക്ക് സമാനമായ ഡമ്മി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മോഡല്‍ 3-ക്ക് സാധിച്ചു.

ഫ്രണ്ടല്‍ കൊളിഷന്‍ വാണിങ്, ലൈന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിങ്, ഇമ്മിനെന്റ് ബ്രേക്കിങ്, ഡൈനാമിക് ബ്രേക്ക് സപ്പോര്‍ട്ട് തുടങ്ങി അത്യാധുനിക സുരക്ഷാ സന്നാഹങ്ങള്‍ ഉള്‍ക്കൊള്ളിച്ച മോഡല്‍ 3-യാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. ടെസ്‌ലയുടെ മറ്റു ഇലക്ട്രിക് കാറുകളായ മോഡല്‍ S, മോഡല്‍ X എന്നിവയും നേരത്തെ നാഷ്ണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ് കൈവരിച്ചിരുന്നു.

Tesla Model 3

Content Highlights; Tesla Model 3 scores 5-star safety rating from NHTSA