റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി ഹ്രസ്വചിത്രവുമായി സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്. അശ്രദ്ധമായ ഡ്രൈവിങ്, ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലെ ജാഗ്രതക്കുറവ്, മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ പരിണത ഫലങ്ങള്‍ എന്നിവയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് 30 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം.
ഇനിയും കണ്ണീര്‍ വീഴരുതേ, അതിനായി ഉത്തരവാദിത്വ പൂര്‍ണമായ ഡ്രൈവിങ് സംസ്‌കാരത്തിലേക്ക് നമുക്ക് മടങ്ങാം എന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. ചങ്ങനാശ്ശേരി മീഡിയാ വില്ലേജിന്റെ സഹകരണത്തോടെ നിര്‍മിച്ച ചിത്രത്തില്‍ തമിഴ് നടന്‍ കാര്‍ത്തിയാണ് മുഖ്യവേഷത്തില്‍.
ബാലതാരം തയിബ നൂര്‍, ആകാശ് സിങ് രാജ്പുത്, സുരഭി തിവാരി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. രാജു ഏബ്രഹാമാണ് രചനയും സംവിധാനവും. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, കിഷോര്‍ മാണി എന്നിവരാണ്. സംഗീതം അനില്‍ ജോണ്‍സണ്‍. നടന്‍ പൃഥിരാജ് ചിത്രത്തിന്റെ സി.ഡിയുടെ പ്രകാശനം നിര്‍വഹിച്ചു.
Content Highlights: Road Safety Awareness Short Film By Motor Vehicle Department