സീറ്റ് ബെല്‍റ്റ് ധരിക്കാതെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടും വാഹനമോടിക്കുന്നവരെ പിടികൂടാന്‍ നൂതന റഡാര്‍ സംവിധാനവുമായി അബുദാബി. ജനുവരി ഒന്നുമുതല്‍ അബുദാബി നിരത്തുകളില്‍ ഈ സംവിധാനം പ്രവര്‍ത്തനമാരംഭിക്കും. 

അബുദാബി ഡിജിറ്റല്‍ അതോറിറ്റി പോലീസുമായി ചേര്‍ന്നാണ് ഈ സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. വെഹിക്കുലാര്‍ അറ്റന്‍ഷന്‍ ആന്‍ഡ് സേഫ്റ്റി ട്രാക്കര്‍ 'വാസ്റ്റ്' ആണ് റോഡുകളിലെ സുരക്ഷയുറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സംവിധാനം. 

നിയമലംഘകര്‍ക്ക് എസ്.എം.എസ്. ആയി പിഴയടക്കമുള്ള സന്ദേശം ഇതുവഴി ലഭിക്കും. സുരക്ഷിതമായ ഡ്രൈവിങ് സംസ്‌കാരം വാര്‍ത്തെടുക്കാന്‍ ഇത് ഉപകരിക്കുമെന്ന് അബുദാബി പോലീസ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മഖ്തും അലി അല്‍ ഷെരീഫി പറഞ്ഞു.

Content Highlights: Radar System To Prevent Traffic Rule Violations