താഗതനിയമങ്ങള്‍ ലംഘിക്കുമ്പോള്‍ ഓര്‍ക്കുക, മോട്ടോര്‍ വാഹനവകുപ്പ് ഇപ്പോള്‍ മോഡേണാണെന്ന്. ഇത്തരം നിയമലംഘനം പതിവായി നടത്തുന്നവരെ രാജ്യത്ത് എവിടെ ചെന്നാലും തിരിച്ചറിയാന്‍ കഴിയുംവിധം സജ്ജമാണിപ്പോള്‍. എറണാകുളത്ത് പരീക്ഷിച്ച് വിജയിച്ച ഇചലാന്‍ സംവിധാനം സംസ്ഥാനമാകെ നടപ്പാക്കി. 

ഗതാഗത മന്ത്രാലയം വികസിപ്പിച്ചെടുത്ത ഇചലാന്‍ സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ നിയമലംഘനത്തിന് കേസെടുക്കുന്നത്. നിയമ ലംഘനം നടത്തിയാല്‍ അത് എന്നത്തേക്കുമായി സോഫ്റ്റ്‌വേറില്‍ രേഖപ്പെടുത്തപ്പെടുമെന്ന് ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു.

എന്താണ് ഇ-ചലാന്‍

സമഗ്രമായ ഒരു ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനമാണ് ഇചലാന്‍. ഇതുവഴി കേസ് എടുക്കുന്നതോടെ വാഹന്‍, സാരഥി തുടങ്ങിയ സോഫ്റ്റ്‌വേറില്‍ അതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തും. ഒരോ നിയമലംഘനത്തിന്റെയും ചരിത്രം ഒറ്റ ക്ലിക്കില്‍ ലഭിക്കുന്നു എന്നതാണ് നേട്ടമെന്ന് നോഡല്‍ ഓഫീസര്‍ കെ.എം. നജീബ് പറഞ്ഞു.

വെര്‍ച്വല്‍ കോടതിയുമായി ലിങ്ക് ചെയ്യും

വെര്‍ച്വല്‍ കോടതിയുമായി ലിങ്ക് ചെയ്താണ് പ്രവര്‍ത്തനം. സംസ്ഥാനത്ത് എറണാകുളത്ത് മാത്രമാണ് വെര്‍ച്വല്‍ കോടതിയുള്ളത്. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വൈകാതെ വരും.

പിഴ അപ്പോള്‍ത്തന്നെ അടയ്ക്കാം

ഇചലാന്‍ സംവിധാനത്തില്‍ കേസ് എടുക്കുമ്പോള്‍ കുറ്റകൃത്യത്തിന്റെ ദൃശ്യം, സമയം, സ്ഥലം എന്നിവയെല്ലാം രേഖപ്പെടുത്തും. വാഹന ഉടമയുടെ മൊബൈലിലേക്ക് ഉടന്‍ മെസേജ് എത്തും. പിഴ അപ്പോള്‍ തന്നെ കാര്‍ഡ് സൈപ്പ് ചെയ്ത് അടയ്ക്കാം. പണമായിട്ടും സ്വീകരിക്കും. പണമില്ലെങ്കില്‍ പിന്നീട് അടയ്ക്കാം.

Content Highlights: Motor Vehicle Department Introduce Modern Technology To Prevent Traffic Rule Violations