
നേതൃത്വത്തില്‍ സ്വകാര്യം ബസുകളില്‍
ഫസ്റ്റ് എയ്ഡ് ബോക്‌സ് പരിശോധിക്കുന്നു.
കാക്കനാട്: ഫസ്റ്റ് എയ്ഡ് ബോക്‌സ് ഇല്ലാത്ത സ്വകാര്യ ബസുകള്‍ക്കെതിരേ നടപടി തുടങ്ങി. എറണാകുളം ആര്‍.ടി.ഒ. ജോജി പി. ജോസിന്റെ നിര്‍ദേശപ്രകാരം കൊച്ചിയിലും പരിസരപ്രദേശത്തും ആദ്യഘട്ടം നടത്തിയ പരിശോധനയില്‍ മൂന്ന് ബസുകള്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചത്. സ്വകാര്യ ബസുകളില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സുകള്‍ പേരിനു മാത്രമാണ് ഉള്ളതെന്ന് തിങ്കളാഴ്ച 'മാതൃഭൂമി' വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നായിരുന്നു നടപടി.
ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ മരുന്നുകളും കോട്ടണും വേണമെന്നാണ് നിയമം. എന്നാല്‍, സ്വകാര്യ ബസുകളില്‍ ഏറെയും ഇവിടെ തോര്‍ത്തും സോപ്പും പൗഡറുമൊക്കെയാണ് സൂക്ഷിക്കുന്നത്. ഫസ്റ്റ് എയ്ഡ് ബോക്‌സ് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരേ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആര്‍.ടി.ഒ. അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ദോ വര്‍ഗീസ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ മനോജ് കുമാര്‍, ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.