ണ്ണിലേക്ക് തറച്ചുകയറുന്ന പ്രകാശമാണ് രാത്രികാല യാത്രകളിലെ പ്രധാന വെല്ലുവിളി. നമ്മുടെ നിരത്തുകളില്‍ ഹെഡ്‌ലൈറ്റ് ഡീം ചെയ്ത് വാഹനമോടിക്കുന്നവര്‍ വളരെ ചുരുക്കമാണ്. ഈ പ്രവണത അവസാനിപ്പിക്കുന്നതിനായി ബോധവത്കരണവുമായി എത്തിയിരിക്കുകയാണ് കേരളത്തിലെ മോട്ടോര്‍ വാഹനവകുപ്പ്.

നിരത്തുകളിലുള്ള ഒരോ വാഹനവും ഒരോ കുടുംബമാണ്. നിങ്ങളുടെ അമിതവെളിച്ചം അവരെ ഇരുട്ടിലാക്കരുതെന്ന സന്ദേശമാണ് മോട്ടര്‍ വാഹനവകുപ്പ് നല്‍കുന്നത്. ഒരു വാഹനത്തിലെ അമിതവെളിച്ചം എതിരേയുള്ള വാഹനത്തിലെ ഡ്രൈവറുടെ കാഴ്ച മൂടുന്നതാണ്. അതുകൊണ്ടുതന്നെ രാത്രി യാത്രകളില്‍ പരമാവധി ഡീം ലൈറ്റ് ശീലമാക്കുന്നതാണ് ഒരു നല്ല ഡ്രൈവറുടെ ലക്ഷണം.

മോട്ടോര്‍ വാഹനവകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സഹകരണവും, സഹവര്‍ത്തിത്വമില്ലായ്മയും മരണത്തിലേക്കെത്തുന്ന വേറെ ഏത് ഇടമുണ്ട് നിരത്തുകളല്ലാതെ ... ?

ഞാന്‍ സുരക്ഷിതനാവണമെങ്കില്‍ എന്റെ വാഹനത്തിന്റെ ബ്രേക്ക് പ്രവര്‍ത്തിച്ചാല്‍ മാത്രം പോരാ എന്റെ പുറകില്‍ നിന്ന് വരുന്ന വാഹനത്തിന്റെ ബ്രേക്കും പ്രവര്‍ത്തിക്കണം എന്ന സാമാന്യ തത്വം പലപ്പോഴും നാം മറന്നു പോകുന്നു.

പരസ്പരമുള്ള സഹകരണവും കരുതലും, സ്വന്തം സുരക്ഷക്ക് കൂടി വേണ്ടിയാണെന്ന് ... ഞാന്‍ കണ്ടാല്‍ പോരാ എന്നെക്കൂടി കാണണമെന്ന്... ഞാന്‍ നിര്‍ത്തിയാല്‍ പോരാ പുറകിലുള്ളവനും നിര്‍ത്തണമെന്ന് ...

കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് വൈകീട്ട് 6 മണി മുതല്‍ 8 മണിവരെയുള്ള സമയത്താണെന്ന് കണക്കുകള്‍ കാണിക്കുന്നു ഇതിലെ ഒരു പ്രധാന കാരണം കാഴ്ചയിലുണ്ടാകുന്ന വ്യത്യാസം മൂലമാണ്..

നമുക്ക് എല്ലാം കാണാം എന്നതാണ് ഹൈബീം ഇടുമ്പോള്‍ നാം കരുതുന്നത്,എന്നാല്‍ എതിരെ വരുന്നവന്റെ കാഴ്ച നഷ്ടം നമുക്ക് ഒരു അപകടസാധ്യതയാണ്, എല്ലാവരും നന്നായി റോഡ് കാണുമ്പോഴാണ് അപകടം ഒഴിവാകുന്നത് . എല്ലാ വാഹനത്തിലും നിശ്ചിത സ്റ്റാന്‍ഡേര്‍ഡ് ഉള്ള ലൈറ്റ് മാത്രം ഘടിപ്പിക്കുന്നത് അതുകൊണ്ടാണ് .....

അത് മാറ്റി തീവ്രമായ ലൈറ്റ് ഘടിപ്പിക്കുന്നതും,ഡിം ചെയ്യാത്തതും സ്വന്തം മരണത്തെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ് ......

Content Highlights: Motor Vehicle Department Awareness On Headlight Use In Night Drive