ഡംബരത്തിനും സുരക്ഷയ്ക്കും ഒരുപോലെ മുന്‍ഗണന നല്‍കിയാണ് ജര്‍മന്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് കാറുകള്‍ പുറത്തിറക്കുന്നത്. എയര്‍ബാഗ്, ABS (ആന്റി-ലോക്കിങ് ബ്രേക്കിങ് സിസ്റ്റം), ഇബിഡി (ഇലക്ട്രിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങള്‍ അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നവരാണ് ബെന്‍സ്. ഈ സുരക്ഷിതത്ത്വത്തിനൊപ്പം ടെക്‌സാസ് ആര്‍മറിങ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടുത്തിയ ബുള്ളറ്റ് പ്രൂഫ് ടെസ്റ്റ് വീഡിയോ ആണിത്‌. ടെക്‌സാസ് ആസ്ഥാനത്ത് വെച്ച് നടത്തിയ ഈ ബുള്ളറ്റ് പ്രൂഫ് ടെസ്റ്റ് പൂര്‍ണമായും വിജയിക്കുകയും ചെയ്തു. ബെന്‍സിന് പുറമേ വോള്‍വോ, ടൊയോട്ട, പോര്‍ഷെ തുടങ്ങി ആഡംബര കമ്പനികള്‍ക്ക് ടെക്‌സാസ് ആര്‍മറിങ് കോര്‍പ്പറേഷന്‍ ബുള്ളറ്റ് പ്രൂഫ് കവചം ഒരുക്കിയിട്ടുണ്ട്.