പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കി വാഹനം ലോക്ക് ചെയ്ത്‌ പോകരുതെന്ന് കേരള പോലീസ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചു വരുകയാണ്. അശ്രദ്ധ മൂലം കുട്ടികളുടെ മരണം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് ഇത് കാരണമാകും. ഇത്തരം അശ്രദ്ധകള്‍ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഓര്‍മപ്പെടുത്തുകയാണ് കേരള പോലീസ്. 

ഇങ്ങനെ കുട്ടികളെ കാറിലിരുത്തി പോയാല്‍ ശ്വാസതടസ്സം നേരിട്ട് മരണം വരെ സംഭവിക്കാം. ഗിയര്‍/ഹാന്‍ഡ് ബ്രേക്ക് പ്രവര്‍ത്തിക്കപ്പെട്ടും എസി കൂളിങ് കോയലിലെ ചോര്‍ച്ച കാരണവും അപകടമുണ്ടാകും. ഇതിന് പുറമേ കുട്ടികള്‍ റോഡിലിറങ്ങി അപകടം വരുത്തി വയ്ക്കുമെന്നും കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. 

കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൊതുസ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ വാഹനത്തിനുള്ളില്‍ തനിച്ചിരുത്തിയ ശേഷം മുതിര്‍ന്നവര്‍ വാഹനം ലോക്ക് ചെയ്തു പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ച് വരുന്നു. ഇത്തരം അശ്രദ്ധ മൂലം കുഞ്ഞുങ്ങളുടെ മരണം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നു. 
ഇത്തരം അശ്രദ്ധകള്‍ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം പ്രകാരം ശിക്ഷാര്‍ഹവുമാണ്. 

Content Highlights; Road Safety, Child Safety In Cars, Kerala Police