ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. അതേസമയം ഹാന്‍ഡ് ഫ്രീയായി മൊബൈല്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന ധാരണയാണ് പൊതുവേയുള്ളത്. എന്നാല്‍ ഈ ധാരണ തെറ്റാണെന്നും ഡ്രൈവിങ്ങിനിടയില്‍ ഏത് തരത്തില്‍ മൊബൈല്‍ ഉപയോഗിച്ചാലും അത് കുറ്റകരമാണെന്ന് വ്യക്തമാക്കുകയാണ് കേരള പോലീസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം കേരള പോലീസ് വിശദീകരിക്കുന്നത്.
മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ നാം സംസാരിക്കുന്ന ആളിന്റെ സാഹചര്യങ്ങളിലേക്ക് വ്യതിചലിക്കപ്പെടുന്നു. ബ്ലൂടൂത്ത്, ഹെഡ്സെറ്റ്, കാറിന്റെ ലൗഡ്സ്പീക്കര്‍ എന്നിങ്ങനെ ഏത് തരത്തില്‍ മൊബൈല്‍ ഉപയോഗിച്ച് സംസാരിച്ചാലും സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമം CMVR 21 (25) ന്റെ ലംഘനവും മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 19 പ്രകാരം ലൈസന്‍സ് സസ്പെന്റ് ചെയ്യാവുന്ന കുറ്റമാണെന്നും കേരള പോലീസ് മുന്നറിയിപ്പ് നല്കുന്നു.
കോണ്‍ട്രാക്ട് കാര്യേജ് വിഭാഗത്തില്‍പ്പെടുന്ന ബസുകള്‍, ടാക്സി, ഓട്ടോറിക്ഷ, സ്വകാര്യ കാറുകള്‍ തുടങ്ങിയ വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിനു വിലക്കില്ല. എന്നാല്‍, ഇവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നവിധം ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കാനും പാടില്ല. മൊബൈല്‍ ഫോണ്‍ മാത്രമല്ല, വാഹനമോടിക്കുന്നയാളുടെ ശ്രദ്ധ ഡ്രൈവിങ്ങില്‍നിന്നു മാറാന്‍ സാധ്യതയുള്ള ഒന്നും വാഹനത്തില്‍ ഉപയോഗിക്കരുതെന്നും കേരള പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നു നിയമമുണ്ട്. ഹാന്‍ഡ്സ് ഫ്രീ ആയി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്ന ധാരണയാണ് പൊതുവേയുള്ളത്. മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ശ്രദ്ധ, നമ്മോട് സംസാരിക്കുന്ന ആളിന്റെ സാഹചര്യങ്ങളിലേക്ക് വ്യതിചലിക്കപ്പെടുന്നു. ബ്ലൂടൂത്ത്, ഹെഡ്സെറ്റ്, കാറിന്റെ ലൗഡ്സ്പീക്കര്‍ എന്നിങ്ങനെ ഏതു രീതിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മറ്റൊരാളുമായി സംസാരിക്കുന്നതും സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമം [CMVR 21 (25) ന്റെ ലംഘനവും മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 19 പ്രകാരം ലൈസന്‍സ് സസ്പെന്റ് ചെയ്യാവുന്ന കുറ്റമാണ്.
കോണ്‍ട്രാക്ട് കാര്യേജ് വിഭാഗത്തില്‍പ്പെടുന്ന ബസുകള്‍, ടാക്സി, ഓട്ടോറിക്ഷ, സ്വകാര്യ കാറുകള്‍ തുടങ്ങിയ വാഹനങ്ങളില്‍ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നതിനു വിലക്കില്ല. എന്നാല്‍, ഇവ ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്നവിധം ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിക്കാനും പാടില്ല. മൊബൈല്‍ ഫോണ്‍ മാത്രമല്ല, വാഹനമോടിക്കുന്നയാളുടെ ശ്രദ്ധ ഡ്രൈവിങ്ങില്‍നിന്നു മാറാന്‍ സാധ്യതയുള്ള ഒന്നും വാഹനത്തില്‍ ഉപയോഗിക്കരുത്.
Content Highlights; Road Safety, Mobile Usage On Driving Is An Offence, Kerala Police