റോഡ് സുരക്ഷാ ബോധവത്കരണത്തിന് സോഷ്യല്‍ മീഡിയ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നവരാണ് കേരള പോലീസ്. ഏറെ ആസ്വാദകരുള്ള ട്രോളിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കിയാല്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുമെന്ന് കേരള പോലീസിന് നന്നായി അറിയാം. ഇത്തരത്തില്‍ ഹെല്‍മെറ്റ് വയ്ക്കുമ്പോള്‍ ചിന്‍ സ്ട്രാപ്പ് മുറുക്കി കെട്ടേണ്ടതിന്റെ ആവശ്യകത ട്രോളിലൂടെ ബോധവത്കരിക്കുകയാണ് കേരള പോലീസ്.
ഇരുചക്ര വാഹനങ്ങളില്‍ അപകടത്തില്‍പ്പെടുന്നവര്‍ പലപ്പോഴും മരണപ്പെടുന്നത് ഹെല്‍മെറ്റ് വയ്ക്കാതെ തലയ്ക്കു ക്ഷതമേല്‍ക്കുന്നതുകൊണ്ടാണ്. ചിലര്‍ ഹെല്‍മെറ്റ് ശരിയായ രീതിയില്‍ വയ്ക്കാത്തതിനാല്‍ അപകടത്തിന്റെ ആഘാതത്തില്‍ ഹെല്‍മെറ്റ് ഊറി തെറിക്കുന്നു. ഇത് മരണത്തിന് കാരണമാകാറുണ്ട്. ഈ അപകട സാധ്യത ഒഴിവാക്കാന്‍ ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ ചിന്‍ സ്ട്രാപ്പ് ശരിയായ രീതിയില്‍ താടിയെല്ലിന്റെ അടിയിലായി മുറുക്കി കെട്ടണമെന്നും കേരള പോലീസ് ഓര്‍മ്മപ്പെടുത്തുന്നു.
Content Highlights; Kerala police facebook post, Helmet strap tighten awareness