രാത്രികാല യാത്രകളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിര്‍ദേശവുമായി കേരളാ പോലീസ്. പ്രധാന ജംങ്ഷനുകളിലെ സിഗ്നലുകളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് കേരളാ പോലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. രാത്രികാലങ്ങളില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ സിഗ്നലുകള്‍ മിന്നുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് റോഡ് സുരക്ഷ സന്ദേശത്തിന്റെ ഭാഗമായി പോലീസ് നല്‍കുന്നത്. 

രാത്രികാലങ്ങളില്‍ നിരത്തുകളില്‍ വാഹനം കുറയുന്ന സമയങ്ങളില്‍ പ്രധാനപ്പെട്ട സിഗ്നല്‍ ലൈറ്റുകള്‍ ഓഫാകാറുണ്ട്. അതേസമയം, ഈ സിഗ്നലുകളില്‍ ചുവപ്പ് നിറത്തിലും മഞ്ഞ നിറത്തിലുമുള്ള ലൈറ്റുകള്‍ മിന്നി തെളിയുന്നത് കാണാറുണ്ട്. ഇത്തരത്തില്‍ ലൈറ്റുകള്‍ തെളിയുന്നത് ഇടറോഡുകളില്‍ നിന്ന് പ്രധാന നിരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ശ്രദ്ധിക്കാനുള്ള സൂചനയാണ്.

സിഗ്നലില്‍ ചുവപ്പ് ലൈറ്റാണ് മിന്നുന്നതെങ്കില്‍ വാഹനം നിര്‍ത്തിയ ശേഷം മറ്റ് റോഡുകളില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ പ്രധാനപ്പെട്ട റോഡിലേക്ക് വാഹനവുമായി കയറാവൂ എന്നാണ് പോലീസ് നല്‍കുന്ന നിര്‍ദേശം.

അതേസമയം, സിഗ്നലില്‍ മഞ്ഞ ലൈറ്റാണ് തെളിയുന്നതെങ്കില്‍ വാഹനത്തിന്റെ വേഗത കുറയ്ക്കുകയും റോഡിന്റെ ഇരുവശങ്ങളില്‍ നിന്നും മറ്റ് വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം പ്രധാന റോഡിലേക്ക് പ്രവേശിക്കുകയും മുന്നോട്ട് പോകുകയും ചെയ്യണമെന്നാണ് കേരളാ പോലീസ് മുന്നോട്ട് വയ്ക്കുന്ന സുരക്ഷ നിര്‍ദേശം.

രാത്രികാലങ്ങളിൽ നിരത്തുകളിൽ വാഹനങ്ങൾ കുറയുമ്പോൾ പ്രധാന സിഗ്നൽ ലൈറ്റുകൾ ഓഫാക്കിയാലും ചുവപ്പ് നിറത്തിലും മഞ്ഞ...

Posted by Kerala Police on Monday, April 19, 2021

Content Highlights: Kerala Police Awareness About Traffic Signal