മ്മുടെ നിരത്തുകളിലോടുന്ന ഭൂരിഭാഗം കാറുകളുടെയും പിന്നിൽ നിന്ന് നോക്കിയാൽ ഗ്ലാസിനുള്ളിൽ പാവകളും പൂവുകളും ഒക്കെ വെച്ച് അലങ്കരിച്ചിരിക്കുന്നത് പതിവ് കാഴ്ചയാണ്. വാഹനം മോടിപിടിപ്പിക്കുന്നതും മറ്റുമായി നാം നടത്തുന്ന ഈ അലങ്കാരപണികൾ അപകടം ക്ഷണിച്ചുവരുത്തുന്ന ഒന്നാണെന്ന് ഓർമപെടുത്തുകയാണ് മോട്ടോർ വാഹനവകുപ്പ്.

ഫോർ വീലർ വാഹനങ്ങളുടെ വശങ്ങളും പിന്നിൽ നിന്ന് വരുന്ന വാഹനങ്ങളെയും കാണാനാണ് സൈഡിലും വാഹനത്തിന്റെ അകത്തുമായി റിയർവ്യൂ മിററുകൾ നൽകിയിരിക്കുന്നത്. ഇരുവശങ്ങളിലും നൽകിയിരിക്കുന്ന മിറർ പോലെ പ്രധാനമാണ് വാഹനത്തിനുള്ളിൽ നൽകിയിട്ടുള്ളതും. ഈ മിററിന്റെ സഹായത്തോടെയാണ് റിയർ വിൻഡ്ഷീൽഡിലൂടെ പിന്നിലെ വാഹനങ്ങളെ നാം കാണുന്നത്.

എന്നാൽ, അലങ്കാരപണികളുടെ ഭാഗമായി പിന്നിലെ ഗ്ലാസിൽ പാവകളും പൂവുകളും നൽകുകയും കർട്ടൺ ഇടുകയും ചെയ്യുന്നതിലൂടെ ഈ കാഴ്ച മറക്കുകയാണ് ചെയ്യുന്നത്. ഇത് തികച്ചും തെറ്റായ പ്രവണതയാണെന്നും അപകടം ക്ഷണിച്ച് വരുത്തുന്നതിന് സമാനമാണെന്നുമാണ് മോട്ടോർ വാഹനവകുപ്പ് ഓർമിപ്പിക്കുന്നത്.

മോട്ടോർ വാഹനവകുപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

SMS ഈ കോവിഡ് കാലത്ത് വളരെ പ്രചാരത്തിലായ വാക്കാണ്. Soap Mask Social distancing (SMS) എന്നത് നമ്മൾ നിത്യജീവിതത്തിൽ പ്രയോഗത്തിൽ വരുത്തി കോവിഡിനെതിരെ പോരാടുന്നു. എന്നാൽ ഡ്രൈവിംഗിൽ MSM എന്നത് നമ്മൾ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ശീലമാണ്. Mirror Signal Manoeuvre ഇതിന്റെ ചുരുക്കമാണ് MSM.

കണ്ണാടി സിഗ്നൽ തിരിക്കുക എന്ന് പറയാം. ഇതിൽ ആദ്യത്തേത് Mirror ആണ്. കോൺവെക്സ് ആകൃതിയിലുള്ള Side view mirror കളും Flat ആകൃതിയിലുയള്ള ഒരു Rear View Mirror ഉം എല്ലാ ഫോർ വീലറുകളിലും ഉണ്ട്.

  • ഓടികൊണ്ടിരിക്കുന്ന ഒരു വാഹനം ഏതെങ്കിലും ദിശയിലേക്ക് ( വലത്തോട്ടോ ഇടത്തോട്ടോ ) തിരിയണമെങ്കിൽ കണ്ണാടികളിൽ നോക്കണം.
  • വാഹനം എന്തെങ്കിലും കാരണവശാൽ റോഡ് സൈഡിൽ താൽക്കാലികമായി നിർത്തേണ്ടി വന്നാൽ കണ്ണാടികളിൽ നോക്കേണ്ടി വരും.
  • നമ്മൾ ഓടിച്ച് കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് വേഗത കുറക്കേണ്ടുന്ന ആവശ്യത്തിനായി ബ്രേക്ക് ചെയ്യുമ്പോൾ കണ്ണാടിയിൽ നോക്കേണ്ടി വരും.
  • മുമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തെ മറികടക്കണമെങ്കിൽ (overtaking) ഈ കണ്ണാടികളിൽ നോക്കണം.
  • പിറകിലെ Wind Shield മുഴുവനായും മറക്കത്തക്ക രീതിയിൽ teddy bear, മറ്റ് പാവകൾ, പൂവുകൾ എന്നിവ അലങ്കരിച്ച് Rear View Mirror ലൂടെയുള്ള കാഴ്ച മറക്കുന്നത് അപകടത്തെ മാടി വിളിക്കലാണെന്ന് ഓർത്താൽ നന്ന്.

Content Highlights:Dont Shield Your Windshield motor vehicle department warning