2019 പകുതിയോടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന എല്ലാ കാറുകള്‍ക്കും എയര്‍ ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കും. മണിക്കൂറില്‍ 80 കിലോമീറ്ററിലധികം വേഗത്തില്‍ പോയാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്ന സ്പീഡ് അലര്‍ട്ടും ഇതോടൊപ്പം നിര്‍ബന്ധമാക്കും. 

കേന്ദ്ര ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച് വൈകാതെ വിജ്ഞാപനം പുറപ്പെടുവിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കുന്നത്. നിലവില്‍, ആഡംബര കാറുകളിലാണ് ശക്തമായ സുരക്ഷാ ഫീച്ചറുകളുള്ളത്. 2016-ല്‍ രാജ്യത്ത് റോഡപകടങ്ങളില്‍ മരിച്ചത് 1.51 ലക്ഷം പേരായിരുന്നു. ഇതില്‍ ഏതാണ്ട് 75,000 പേരും മരണമടഞ്ഞതിന് കാരണം അമിതവേഗമായിരുന്നു.