സുരക്ഷ ഉറപ്പാക്കാന്‍ യൂറോ NCAP (യൂറോപ്യന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റില്‍ ബിഎംഡബ്യു 5 സീരീസ് മുഴുവന്‍ മാര്‍ക്കും സ്വന്തമാക്കി. പുതിയ ബി.എം.ഡബ്യു 520d ക്രാഷ് പ്രൊട്ടക്ഷന്‍ ടെസ്റ്റ്, അവോയിഡന്‍സ് ടെസ്റ്റ് എന്നിവയാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. 5 സ്റ്റാര്‍ റേറ്റിങ് ലഭിച്ച ക്രാഷ് ടെസ്റ്റിന് പുറമേ വിവിധ സുരക്ഷാ ടെസ്റ്റുകളില്‍ അകെ 81 ശതമാനം സ്‌കോര്‍ നേടാന്‍ 5 സീരീസിന് സാധിച്ചു. 

2016-ല്‍ ആഗോള വിപണിയില്‍ പുറത്തിറങ്ങിയ പുതുതലമുറ 5 സീരീസ് സെഡാനില്‍ കൂടുതല്‍ ഉറപ്പേറിയ ബോഡിക്കൊപ്പം ഓട്ടോണോമസ് ബ്രേക്കിങ് സിസ്റ്റം, മള്‍ട്ടിപ്പിള്‍ എയര്‍ബാഗ് എന്നിവ സുരക്ഷ ഉറപ്പാക്കാന്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ 520i, 520d, 530d എന്നീ മൂന്നു മോഡലുകള്‍ 5 സീരീസില്‍ ഇന്ത്യന്‍ വിപണിയിലുണ്ട്.