മദ്യപിച്ച് ബൈക്ക് ഓടിക്കുന്നു | Photo: Mundodi Vlogs
നൂറ് കണക്കിന് അപകട വാര്‍ത്തകളാണ് ദിവസേന നമ്മള്‍ കേള്‍ക്കുന്നത്. പല സംഭവങ്ങളിലും സഹതാപവും തോന്നാറുണ്ട്. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്ന ഒരു അപകട ദൃശ്യത്തില്‍ അത് നന്നായി എന്ന് അഭിപ്രായപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. യാതൊരു ട്രാഫിക് നിയമവും പാലിക്കുന്നില്ലെന്ന് മാത്രമല്ല, എല്ലാ നിയമവും കാറ്റില്‍ പറത്തിയാണ് രണ്ട് യുവാക്കള്‍ ബൈക്കില്‍ അഭ്യാസം നടത്തുന്നത്. കേരളാ പോലീസ് ഉള്‍പ്പെടെ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
രണ്ട് യുവാക്കാള്‍ ബജാജിന്റെ പ്ലാറ്റിന് ബൈക്കില്‍ യാത്ര ചെയ്യുന്നതാണ് ഒറ്റനോട്ടത്തില്‍ കാണുന്നത്. ഇവരുടെ തലയില്‍ ഹെല്‍മറ്റ് ഇല്ല, മറ്റ് സുരക്ഷ മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നത് ഒരു കാര്യം. അല്‍പ്പം കഴിഞ്ഞതോടെയാണ് രംഗം മാറി ബൈക്കിന്റെ പിന്നിലിരിക്കുന്നനും ഓടിക്കുന്നയാളുടെ കൈയില്‍ മദ്യം നിറച്ച ഗ്ലാസ് കാണുന്നു. രണ്ടുപേരും മദ്യപിച്ചാണ് ബൈക്ക് ഓടിക്കുന്നതും ബൈക്കില്‍ യാത്ര ചെയ്യുന്നതെന്നും ദൃദ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഡ്രൈവര്‍ ഇടക്ക് ഹാന്‍ഡില്‍ നിന്ന് കൈ വിടുന്നതും കാണാം.
ഇവിടം കൊണ്ട് കഴിഞ്ഞില്ല. ബൈക്ക് അല്‍പ്പം മുന്നോട്ട് പോകുന്നതോടെ നിയന്ത്രണം നഷ്ടപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ പിന്നിലിരിക്കുന്നയാള്‍ മുന്നിലേക്ക് മറിയുകയും ഒരാള്‍ ബൈക്കില്‍ നിന്ന് നിലത്തേക്ക് വീഴുന്നുമുണ്ട്. എന്നാല്‍, ബൈക്ക് ഓടിക്കുന്നയാള്‍ക്ക് ഇത് നിര്‍ത്താന്‍ കഴിയുന്നില്ല. ഒടുവില്‍ റോഡില്‍ നിന്ന് ബൈക്ക് പുറത്തേക്ക് പോകുകയും പിന്നിലിരിക്കുന്നയാള്‍ ഓടിയിലേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. അല്‍പ്പം മാറി ബൈക്ക് നിര്‍ത്തുന്നുമുണ്ട്.
മദ്യപിച്ച് വാഹനമോടിക്കുന്നത് ഗുരുതര കുറ്റമായാണ് കണക്കാക്കുന്നത്. പിഴയും ജയില്‍ വാസം ഉള്‍പ്പെടെയുള്ള ശിക്ഷയും മദ്യപിച്ചുള്ള ഡ്രൈവിങ്ങിന് നല്‍കാറുണ്ട്. വാഹനം ഓടിക്കുന്നയാള്‍ മദ്യപിക്കുന്നത് മാത്രമല്ല, യാത്രകളില്‍ വാഹനങ്ങളില്‍ ഇരുന്ന് മദ്യപിക്കുന്നതും നിയമവിരുദ്ധമാണ്. പൊതുസ്ഥലത്തെ മദ്യപാനത്തില്‍ ഇത്തരക്കാര്‍ക്കെതിരേ കേസെടുക്കാന്‍ സാധിക്കും. ഈ യുവാക്കുളുടെ അഭ്യാസം എവിടെയാണെന്ന കാര്യത്തില്‍ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..