എനിക്ക് വോട്ട് ചെയ്താല്‍ പിഴയൊടുക്കേണ്ട; ഇതിലും വലിയ തിരഞ്ഞെടുപ്പ്‌ വാഗ്ദാനം സ്വപ്‌നങ്ങളില്‍ മാത്രം


തന്നെ വിജയിപ്പിച്ച് എംഎല്‍എ ആക്കിയാല്‍ ഗാതഗത നിയമലംഘനം നടത്തുന്ന മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കില്ലെന്നാണ് വാഗ്ദാനം.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ പലതരം വാഗ്ദാനങ്ങള്‍ നടത്താറുണ്ട്. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളാണ് സാധാരണയായി ഉണ്ടാകാറുള്ളത്. എന്നാല്‍, ഇവയില്‍ നിന്നെല്ലാം മാറി വേറിട്ട ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ഹരിയാനയിലെ ഒരു സ്ഥാനാര്‍ഥി നല്‍കിയിരിക്കുന്നത്.

ഹരിയാനയിലെ ബിജെപി സ്ഥാനാര്‍ഥിയായ ദൂദറാം ബിഷ്‌നോയിയാണ് കാലിക പ്രസക്തമായ വാഗ്ദാനം നല്‍കിയിരിക്കുന്നത്. തന്നെ വിജയിപ്പിച്ച് എംഎല്‍എ ആക്കിയാല്‍ ഗാതഗത നിയമലംഘനം നടത്തുന്ന മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കില്ലെന്നാണ് വാഗ്ദാനം.

തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ അദ്ദേഹം സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. മോട്ടോര്‍ ബൈക്ക് യാത്രക്കാര്‍ ചെയ്യുന്ന ചെറിയ തെറ്റുകള്‍ക്ക് പിഴ ഈടാക്കുന്നത് ഞാന്‍ എംഎല്‍എ ആകുന്നതോടെ ഇല്ലാതാകുമെന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പറയുന്നത്.

ഗതാഗത നിയമലംഘനത്തില്‍ ഭേദഗതി വരുത്തിയതിനെതിരെ ശക്തമായി പ്രതിഷേധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. ഇതിനുപുറമെ ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉടനെ പുതിയ പിഴ ഈടാക്കി തുടങ്ങില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രാലത്തെ അറിയിക്കുകയും ചെയ്തു.

Source: Cartoq

Content Highlights: vehicle fines, haryana assembly election 2019

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022

More from this section
Most Commented