ആദ്യം ടോറസിന്റെ സംഗീതമേളത്തിന് കൈയടി, പിന്നെ പശ്ചാത്താപവുമായി 'എയര്‍ഹോണിനെ പ്രണയിച്ച പെണ്‍കുട്ടി'


ലിന്‍സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ 'ഹോണിനെ പ്രണയിക്കുന്ന പെണ്‍കുട്ടി' എന്നപേരില്‍ മറ്റു മാധ്യമങ്ങളിലും പ്രചരിച്ചു.

മോട്ടോർ വാഹന വകുപ്പ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ നിന്നുള്ള ചിത്രം | Photo: MVD Kerala

സൂപ്പര്‍ഹിറ്റ് ഹിന്ദിഗാനം 'ധൂമി'ന്റെ താളത്തില്‍ എയര്‍ഹോണ്‍ മുഴക്കിനീങ്ങിയ ടിപ്പര്‍ലോറി ഡ്രൈവറെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച് സാമൂഹികമാധ്യമങ്ങളില്‍ വൈറലായ പെണ്‍കുട്ടിക്ക് ഒടുവില്‍ പശ്ചാത്താപം. കൊച്ചി സ്വദേശിയും യുട്യൂബറുമായ ലിന്‍സിയാണ് എയര്‍ഹോണുകളോടുള്ള തന്റെ പ്രണയം തെറ്റാണെന്ന് തിരിച്ചറിഞ്ഞ് മോട്ടോര്‍വാഹനവകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇക്കാര്യം പങ്കുവെച്ചത്.

തൃശ്ശൂര്‍-പാലക്കാട് പാതയില്‍ ചിത്രീകരിച്ച വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരം നേടിയിരുന്നു. കാറില്‍ യാത്രചെയ്ത ലിന്‍സി പിന്നാലെ ഹോണ്‍മുഴക്കിയെത്തിയ ടിപ്പര്‍ലോറിഡ്രൈവറോട് 'ചേട്ടാ ഒരെണ്ണംകൂടി അടിക്കുമോ?' എന്ന് ചോദിക്കുകയും, തുടര്‍ന്ന് ടിപ്പര്‍ഡ്രൈവര്‍ വിവിധ ട്യൂണുകളില്‍ എയര്‍ഹോണ്‍മുഴക്കി കടന്നുപോകുന്നതുമാണ് ദൃശ്യം.

ലിന്‍സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ 'ഹോണിനെ പ്രണയിക്കുന്ന പെണ്‍കുട്ടി' എന്നപേരില്‍ മറ്റു മാധ്യമങ്ങളിലും പ്രചരിച്ചു. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അങ്കമാലിയില്‍നിന്നും ലോറി പിടികൂടി ഹോണുകള്‍ ഇളക്കിമാറ്റി പിഴ ചുമത്തിയിരുന്നു. അധികൃതര്‍ ലിന്‍സിയെ ബന്ധപ്പെട്ട് എയര്‍ഹോണിന്റെ അപകടങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഇതോടെയാണ് ലിന്‍സി മോട്ടോര്‍വാഹനവകുപ്പിന്റെ സോഷ്യല്‍മീഡിയയില്‍ ഇക്കാര്യം പങ്കുവെച്ചത്.

'നിരത്തിലുള്ള മറ്റു യാത്രക്കാരുടെയും പ്രത്യേകിച്ച് കൊച്ചു കുട്ടികളുടെയും കേള്‍വിശക്തിയെ സാരമായി ബാധിക്കുന്ന എയര്‍ഹോണുകള്‍ ഒഴിവാക്കണമെന്നും ലിന്‍സി അഭ്യര്‍ഥിക്കുന്നു.

എയര്‍ഹോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വലിയ വാഹനങ്ങളുടെ എയര്‍ബ്രേക്ക് സംവിധാനം ഉപയോഗിക്കുന്നത് അപകടകരമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. എയര്‍ഹോണ്‍ വന്‍ ശബ്ദമലിനീകരണത്തിനും ഇടയാക്കും. വലിയ വാഹനങ്ങളില്‍ പരമാവധി 125 ഡെസിബലുള്ള ഹോണുകള്‍ മാത്രമാണ് ഉപയോഗിക്കാനാകുക. എയര്‍ഹോണുകള്‍ ഇതിലുമധികം ശബ്ദമുണ്ടാക്കുന്നവയാണ്.

Content Highlights: You tuber girl Lincy explains the problems of Air Horns use in vehicles, MVD Kerala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented