ലോകത്ത് ആദ്യമായി ഹൈഡ്രജന്‍ കരുത്തില്‍ തീവണ്ടി ഓടിക്കാന്‍ ജര്‍മനി, ലാഭം 16 ലക്ഷം ലിറ്റര്‍ ഡീസല്‍


1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള തീവണ്ടിക്ക് പരമാവധി വേഗം മണിക്കൂറില്‍ 140 കിലോമീറ്ററാണ്. 

പ്രതീകാത്മക ചിത്രം | Photo: AP

ലോകത്താദ്യമായി സമ്പൂര്‍ണമായും ഹൈഡ്രജന്‍ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന യാത്രാ റെയില്‍ സംവിധാനം സ്ഥാപിച്ച് ജര്‍മനി. ലോവര്‍ സാക്സണി സംസ്ഥാനത്ത് 15 ഡീസല്‍ വണ്ടികള്‍ക്കുപകരമാണ് 14 ഹൈഡ്രജന്‍ തീവണ്ടികള്‍.

പാരമ്പര്യ ഇന്ധനങ്ങള്‍ക്കുള്ള ബദല്‍ എന്ന നിലയ്ക്കാണ് ജര്‍മന്‍ സര്‍ക്കാര്‍ ഹൈഡ്രജന്‍ ഊര്‍ജത്തിന് പ്രാധാന്യം നല്‍കുന്നത്. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം ആണ് ഹൈഡ്രജന്‍ തീവണ്ടികള്‍ നിര്‍മിച്ചത്. പ്രാദേശിക കമ്പനിയായ എല്‍.എന്‍.വി.ജി.ക്കാണ് നടത്തിപ്പ് ചുമതല.

വടക്കന്‍ നഗരങ്ങളായ കുക്സ്ഹാവന്‍, ബ്രമര്‍ഹാവന്‍, ബ്രമര്‍വോര്‍ഡ്, ബുക്സ്റ്റിഹ്യൂഡ് എന്നിവയെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുക. 1000 കിലോമീറ്റര്‍ ദൂരപരിധിയുള്ള തീവണ്ടിക്ക് പരമാവധി വേഗം മണിക്കൂറില്‍ 140 കിലോമീറ്ററാണ്.

ഹൈഡ്രജന്‍ വണ്ടികള്‍ ഉപയോഗിക്കുന്നതിലൂടെ പ്രതിവര്‍ഷം 16 ലക്ഷം ഡീസല്‍ ലാഭിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ രാസസംസ്‌കരണത്തിന്റെ ഉപോത്പന്നമായാണ് ഹൈഡ്രജന്‍ ഇന്ധനം ലഭിക്കുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഇത് തദ്ദേശീയമായി നിര്‍മിക്കാന്‍ ജര്‍മന്‍ വാതക കമ്പനിയായ ലിന്‍ഡെ പദ്ധതിയിടുന്നുണ്ട്.

Content Highlights: World's first hydrogen train now running in Germany, Hydrogen power Train


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented