100 കോച്ചുകള്‍, 1.9 കിലോ മീറ്റര്‍ നീളം, 4550 സീറ്റ്; ഇതാണ് ഏറ്റവും വലിയ യാത്രതീവണ്ടി | Video


22 തുരങ്കങ്ങളും 48 പാലങ്ങളുമുള്ള ഈ മനോഹരപാതയിലൂടെ തീവണ്ടി കടന്നുപോകുമ്പോള്‍ കാണാനായി എത്തുന്നവരുമേറെ.

ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള യാത്രതീവണ്ടി | Photo: AFP

ല്‍പ്സ് മലനിരകളെ ചുറ്റി അതിമനോഹരമായ പശ്ചാത്തലത്തില്‍ പെരുമ്പാമ്പുപോലെ നീങ്ങുന്ന ഒരു ബഹുനീളന്‍ തീവണ്ടി. 100 കോച്ചുകള്‍ ചേര്‍ത്തുവെച്ച, 1.9 കിലോ മീറ്റര്‍ നീളവും 4550 സീറ്റുകളുമുള്ള ഈ വണ്ടിയാണ് ഇനി ലോകത്തെ ഏറ്റവും വലിയ യാത്രാതീവണ്ടി. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാസഞ്ചര്‍ ട്രെയിന്‍ സ്വിറ്റ്സര്‍ലന്‍ഡിലാണ്.

അല്‍ബുല-ബെര്‍നിന റൂട്ടില്‍ പ്രീഡയില്‍നിന്ന് ബെര്‍ഗൂനിലേക്കാണ് വണ്ടി ഓടുന്നത്. യുനെസ്‌കോയുടെ ലോകപൈതൃക വഴിയായി 2008-ല്‍ പ്രഖ്യാപിച്ച പാതയാണിത്. ദൈര്‍ഘ്യം 25 കിലോ മീറ്റര്‍, യാത്രയ്‌ക്കെടുക്കുന്ന സമയം ഒരു മണിക്കൂര്‍. റീഷന്‍ റെയില്‍വേ കമ്പനിയാണ് വണ്ടിയോടിക്കുന്നത്.



22 തുരങ്കങ്ങളും 48 പാലങ്ങളുമുള്ള ഈ മനോഹരപാതയിലൂടെ തീവണ്ടി കടന്നുപോകുമ്പോള്‍ കാണാനായി എത്തുന്നവരുമേറെ. 175 വര്‍ഷം പൂര്‍ത്തിയാക്കിയ സ്വിറ്റ്‌സര്‍ലന്‍ഡ് റെയില്‍വേയുടെ ആഘോഷങ്ങളുടെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും നീളമുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്.

ദൈര്‍ഘ്യമേറിയ ചരക്ക് തീവണ്ടികള്‍ ഉണ്ടെങ്കിലും ഇത്രയും നീളമുള്ള യാത്ര തീവണ്ടികള്‍ ആദ്യമാണെന്നാണ് റീഷന്‍ റെയില്‍വേ അവകാശപ്പെടുന്നത്. ഈ ട്രെയിനിന്റെ ഒാട്ടം ആരംഭിച്ചതോടെ ഏറ്റവും ദൈര്‍ഘ്യമുള്ള പാസഞ്ചര്‍ ട്രെയിന്‍ എന്നുള്ള ലോക റെക്കോഡ് മറികടക്കാനായെന്നും റീഷന്‍ റെയില്‍വേ അവകാശപ്പെടുന്നു.

Content Highlights: World Longest Train, 1910-metre-long train with 100 cars passes near Bergun


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented