ഡല്‍ഹി; രാജ്യത്തെ എല്ലാ ബസുകളും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക്കിലേക്ക് മാറുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സമ്മര്‍ദ്ദവുമില്ലാതെ തന്നെ ഇത് സാധിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന മൈക്രോ, ചെറുകിട, ഇടത്തരം സംരംഭകരുടെ എനര്‍ജി എഫിഷ്യന്‍സി നാഷണല്‍ കോണ്‍ക്ലേവിവാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. 

ബയോ-സിഎന്‍ജി, എഥനോള്‍, മെഥനോള്‍ എന്നിവ ഇന്ധനമാക്കി ബസുകള്‍ ഓടും. നിരത്തിലുള്ള പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ നിരോധിക്കേണ്ട സാഹചര്യമില്ല, ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്ത് നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ലെന്നും ഗഡ്കരി പറഞ്ഞു. പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് ബദലായി ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റം സ്വാഭാവികമായി തന്നെ നടക്കുമെന്ന അഭിപ്രായം ഗഡ്കരി ആവര്‍ത്തിക്കുകയും ചെയ്തു.

Content Highlights; with in next two years all buses in india will switch to electric says nitin gadkari