ന്യൂഡല്‍ഹി: രാജ്യത്ത് ഭാരത് സ്റ്റേജ്-4 (ബി.എസ്.4) മാനദണ്ഡത്തിലുള്ള വാഹനങ്ങള്‍ വില്‍ക്കാനുള്ള സമയപരിധി ഏപ്രില്‍ ഒന്നില്‍നിന്ന് ഒരു മാസംകൂടി നീട്ടണമെന്ന ഡീലര്‍മാരുടെ ആവശ്യം സുപ്രീംകോടതി തള്ളി.
ഇത്തരം വാഹനങ്ങള്‍ 2020 ഏപ്രില്‍ ഒന്നിനകം വിറ്റഴിക്കണമെന്നും അന്നുമുതല്‍ ബി.എസ്.6 മാനദണ്ഡം പാലിക്കുന്നവയേ വില്‍ക്കാവൂവെന്നും 2018 ഒക്ടോബര്‍ 24-ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് സമയപരിധി ഒരുദിവസംപോലും നീട്ടാനാവില്ലെന്ന് വ്യക്തമാക്കിയത്.
Content Highlights; Will Not Extend Deadline For Sale Of BS4 Vehicles: Supreme Court
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..