സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും വാഹനങ്ങളുടെ വിശദവിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നു. ഇതിനായി വീല്‍സ് എന്ന വെബ് അധിഷ്ഠിത സോഫ്റ്റ്വേര്‍ (www.veels.kerala.gov.in) തയ്യാറായിവരുന്നു. 

ആദ്യമായാണ് സര്‍ക്കാര്‍ സ്വന്തം വാഹനവ്യൂഹത്തിന്റെ കണക്കെടുക്കുന്നത്. വാഹനങ്ങളുടെ നിയന്ത്രണമുള്ള ഉദ്യോഗസ്ഥര്‍ ഇതിലേക്ക് വിവരങ്ങള്‍ കൈമാറണം.

പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെയും വാഹനങ്ങളുടെ വിവരങ്ങളും ഈ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തും. 

കരാര്‍ വാഹനങ്ങളുടെ വിശദാംശങ്ങളും ചേര്‍ക്കണം. ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ നിര്‍ബന്ധം. വാഹനങ്ങളുടെ കാര്യത്തിലുള്ള മാറ്റങ്ങള്‍ അതത് സമയം സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തണം.

Content Highlights: Wheels Software For Government Vehicles