ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ സീരിയല്‍ കണ്ട് ബൈക്കോടിച്ച യുവാവിനെ പോലീസ് പിടികൂടി. കോയമ്പത്തൂര്‍ കണ്ണപ്പനഗര്‍ മുത്തുസ്വാമിയാണ് (35) പിടിയിലായത്. 

വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗാന്ധിപുരം നൂറടി റോഡില്‍ മേല്‍പാലത്തിനു മുകളിലൂടെ വരുന്നതിനിടയിലാണ് മൊബൈലില്‍ ടി.വി. കണ്ടത്.

ഇയാള്‍ ഓടിച്ചിരുന്ന ബൈക്കിന് സമീപത്തുകൂടി ഓടിച്ചിരുന്ന മറ്റൊരു ബൈക്കിലെ യാത്രക്കാരന്‍ രംഗം പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് പോലീസ് സംഭവമറിഞ്ഞത്. വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തി രാത്രിയോടെ ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 

അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിനും മൊബൈല്‍ ഉപയോഗിച്ചതിനും 1,200 രൂപ പിഴയീടാക്കി, ഉപദേശവും നല്‍കിയാണ് പോലീസ് മുത്തുസ്വാമിയെ വിട്ടയച്ചത്.

Content Highlights: Watching Serial While Driving, Police Caught The Driver