ഏഴുസീറ്റുള്ള വാഗണ്‍ ആര്‍ ഇന്ത്യയിലേക്ക്


2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വാഹനം മാരുതി സുസുക്കി അവതരിപ്പിക്കുമെന്നാണ് സൂചന.

വാഗണ്‍ ആര്‍ ഹാച്ച്ബാക്കിന്റെ ഏഴുസീറ്റര്‍ എം.പി.വി വകഭേദം മാരുതി സുസുക്കി ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു. വാഹനം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് യോജിക്കുംവിധം പരിഷ്‌കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി തുടങ്ങിക്കഴിഞ്ഞു. 2016 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ വാഹനം മാരുതി സുസുക്കി അവതരിപ്പിക്കുമെന്നാണ് സൂചന. ഇക്കാര്യം മാരുതി സുസുക്കി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2013 ല്‍ നടന്ന ഇന്‍ഡോനീഷ്യ ഇന്റര്‍നാഷണല്‍ മോട്ടോര്‍ഷോയിലാണ് സെവന്‍സീറ്റര്‍ വാഗണ്‍ ആര്‍ സുസുക്കി ആദ്യമായി അവതരിപ്പിച്ചത്.

1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ ഡി.ഡി.ഐ.എസ് ഡീസല്‍ എന്‍ജിനും കാറിന് കരുത്ത് പകരുമെന്നാണ് സൂചന. സെലേറിയോയിലുള്ള ഒരുലിറ്റര്‍ പെട്രോള്‍/ഡീസല്‍ എന്‍ജിനുകള്‍ വാഹനത്തില്‍ ഇടംപിടിക്കാനും സാധ്യതയുണ്ട്. സബ് കോംപാക്ട് എം.പി.വി ഡാറ്റ്‌സണ്‍ ഗോ പ്ലസിനോടാവും സെവന്‍ സീറ്റര്‍ വാഗണ്‍ ആര്‍ വിപണിയില്‍ മത്സരിക്കുക. വാഗണ്‍ ആര്‍ ഹാച്ച്ബാക്കിനെക്കാള്‍ 101 എം.എം നീളം അധികമുള്ള സെവന്‍ സീറ്റര്‍ വാഹനം ഗുജറാത്തിലാവും മാരുതി സുസുക്കി നിര്‍മ്മിക്കുക.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented