ക്ഷങ്ങള്‍ വിലമതിക്കുന്ന കാറില്‍ ഒരു ചെറിയ പോറല്‍ വീണാല്‍ പോലും ഉടമസ്ഥര്‍ക്ക് പ്രാണന്‍ പോകുന്ന വേദനയാണ്. അങ്ങനെയെങ്കില്‍ തൂവെള്ള അത്യാഡംബര കാര്‍ കൊച്ചു കുട്ടികള്‍ക്ക് ചായം പൂശാന്‍ കൊടുത്താല്‍ എങ്ങനെയിരിക്കും. ശിശുദിനത്തോടനുബന്ധിച്ച് കൊച്ചി വോള്‍വോ അധികൃതരാണ് ഇരുപതോളം വരുന്ന കുട്ടികള്‍ക്ക് ചില്‍ഡ്രന്‍സ് ബിനാലെ എന്ന ആശയത്തില്‍ ഇങ്ങനെയൊരു അവസരം ഒരുക്കി നല്‍കിയത്. 

Volvo S60

വോള്‍വോയുടെ 45 ലക്ഷത്തിന്റെ പുതിയ S60 ക്രോസ് കണ്‍ട്രി സെഡാനാണ് വരച്ചുപഠിക്കാന്‍ കുട്ടികള്‍ക്ക് നല്‍കിയത്. ചായം പൂശലില്‍ പങ്കെടുത്ത കുട്ടികളില്‍ ഭൂരിഭാഗവും വോള്‍വോ ഉപഭോക്താക്കളുടെ മക്കളാണ്. കുട്ടികളിലെ കലാപരമായ ഭാവനാശേഷി വളര്‍ത്താനാണ് ഇതിലൂടെ വോള്‍വോ ലക്ഷ്യമിട്ടത്. ക്യാംപില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മത്സരശേഷം സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും വോള്‍വോ വിതരണം ചെയ്തു. ചായം പൂശലിന് ശേഷം ഒരു ദിവസം ഈ കാര്‍ വോള്‍വോ കൊച്ചിയില്‍ പ്രദര്‍ശനത്തിനും വെച്ചിരുന്നു. 

Volvo s 60

Volvo S 60

volvo s 60

volvo s 60

Vovlo s 60

Volvo S 60

 ഫോട്ടോസ്: വോള്‍വോ കൊച്ചി