വിസ്താഡോം കോച്ച് | ഫോട്ടോ: മാതൃഭൂമി
മുംബൈയില്‍നിന്ന് ഗോവയിലേക്കും തിരിച്ചും തീവണ്ടിയില്‍ യാത്രചെയ്യുന്ന കുറച്ചുപേരെങ്കിലും പുതിയൊരു സന്തോഷത്തിലാണ്. മുകള്‍ത്തട്ടില്‍ ഗ്ലാസ് പാനല്‍ ഘടിപ്പിച്ച വിസ്താഡോം കോച്ചിലുള്ള യാത്ര ഏറെ ആകര്‍ഷകമാണ്. വശങ്ങളിലും മുകളിലും പിറകിലും പൂര്‍ണമായും കാണാവുന്ന വലിയ ഗ്ലാസ് പാനലാകുമ്പോള്‍ യാത്രക്കാരന് പുറംകാഴ്ചകള്‍ ഒട്ടും മറയ്ക്കപ്പെടുന്നില്ല.
ദാദറില്‍നിന്ന് മഡ്ഗാവിലേക്കും തിരിച്ചുമുള്ള ജനശതാബ്ദി എക്സ്പ്രസിന്റെ ഏറ്റവുംപിറകിലാണ് ഒരു വിസ്താഡോം കോച്ച് ഇപ്പോള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മൂന്നു കോച്ചുകളാണ് മധ്യ റെയില്‍വേയ്ക്ക് കഴിഞ്ഞമാസം ലഭിച്ചത്.
180 ഡിഗ്രിവരെ തിരിക്കാവുന്ന സീറ്റുകള്‍, യാത്രക്കാര്‍ക്ക് ലഘുഭക്ഷണം ഒരുക്കാനുള്ള പ്രത്യേക സൗകര്യം. ഫ്രിഡ്ജ്, മൈക്രോവേവ് അവന്, ഫ്രീസര്‍, വൈഫൈ, ഓരോരുത്തര്‍ക്കും പ്രത്യേകം മൊബൈല്‍ ചാര്‍ജിങ് പോയന്റ്, ഭക്ഷണം കഴിക്കാനും എഴുതാനും മറ്റുമായി സീറ്റിനുമുന്നിലേക്ക് നിവര്‍ത്താനും മടക്കിവെക്കാവുന്നതുമായ ചെറിയ ടേബിള്‍ എന്നിവയും കോച്ചിനുള്ളിലുണ്ട്.
ഇവയ്ക്ക് പുറമെ, ഡിജിറ്റല്‍ ഡിസ്പ്ലേ സംവിധാനം, സ്പീക്കര്‍, വീല്‍ച്ചെയര്‍, താനേ തുറന്നടയുന്ന വലിയ വാതിലുകള്‍, സി.സി.ടി.വി. തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം ഈ കോച്ചിലുണ്ട്. നിലവില്‍ കശ്മീര്‍, ഡാര്‍ജിലിങ്, സിംല തുടങ്ങി ഏഴിടങ്ങളില്‍ വിസ്താഡോം കോച്ചുകള്‍ ഉപയോഗിക്കുന്നുണ്ട്.
Content Highlights: Vistadome Coaches In Train, Mumbai To Goa, Luxury Trains
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..