ഇന്റർനാഷണൽ ഡ്രൈവിങ്ങ് പെർമിറ്റ് | Photo: Wikimedia
യു.എ.ഇയില്‍ 44 രാജ്യങ്ങളില്‍നിന്ന് സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് സ്വന്തംനാട്ടിലെ ലൈസന്‍സ് വെച്ചുതന്നെ യു.എ.ഇയില്‍ വാഹനമോടിക്കാം. കൂടാതെ ഈ രാജ്യക്കാര്‍ക്ക് യു.എ.ഇയിലെ താമസവിസയുണ്ടെങ്കില്‍ പ്രത്യേക ഡ്രൈവിങ് പരിശീലനമോ പരീക്ഷയോ ഇല്ലാതെതന്നെ യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയുമാവാം. സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സിന് കാലാവധിയുണ്ടായിരിക്കണം എന്നുമാത്രം.
ഡ്രൈവിങ് ലൈസന്‍സ് നേടാനുള്ള കുറഞ്ഞ പ്രായവും പൂര്‍ത്തിയായിരിക്കണം. വാഹനമോടിക്കുന്നതിനുള്ള ശേഷി തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കണം. എസ്തോണിയ, അല്‍ബേനിയ, പോര്‍ച്ചുഗല്‍, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈന്, ബള്‍ഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെര്‍ബിയ, സൈപ്രസ്, ലാത്വിയ, ലക്സംബര്‍ഗ്, ലിത്വാനിയ, മാള്‍ട്ട, ഐസ്ലാന്‍ഡ്, മോണ്ടിനെഗ്രോ, യു.എസ്, ഫ്രാന്‍സ്, ജപ്പാന്, ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, സ്വീഡന്, അയര്‍ലന്‍ഡ്, സ്പെയിന്, നോര്‍വേ, ന്യൂസീലന്‍ഡ്, റൊമേനിയ, സിങ്കപ്പൂര്‍, ഹോങ്കോങ്, നെതര്‍ലന്‍ഡ്, ഡെന്മാര്ക്ക്, ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, യു.കെ, തുര്‍ക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് ഈ ആനുകൂല്യമുള്ളത്.
വിവിധ രാജ്യക്കാരെ യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങള്‍ ലളിതമാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാന്‍ മന്ത്രാലയം വെബ്സൈറ്റില്‍ പ്രത്യേക സേവനവും ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ ലൈസന്‍സുള്ള സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും തത്കാലം ഇളവുകളൊന്നുമില്ല. യു.എ.ഇയില്‍ വാഹനമോടിക്കണമെങ്കില്‍ ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കി പരീക്ഷ പാസായി ലൈസന്‍സ് നേടണം.
Content Highlights: Visitors from 44 countries can drive in the UAE with their home country license
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..