കൈക്കൂലി ഗൂഗിള്‍പേയില്‍, ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കിമ്പളം; അടിമുടി അഴിമതിയില്‍ ആര്‍ടി ഓഫീസുകള്‍


കോട്ടയം ആര്‍.ടി. ഓഫീസില്‍ 1,20,000 രൂപയും അടിമാലിയില്‍ 97,000 രൂപയും ചങ്ങനാശ്ശേരിയില്‍ 72,200 രൂപയും കാഞ്ഞിരപ്പള്ളിയില്‍ 15,790 രൂപയും ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍ പേ വഴി നല്‍കി.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ആര്‍.ടി.ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഏജന്റുമാര്‍ ഗൂഗിള്‍പേ വഴി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായും ഓണ്‍ലൈനായി അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ കിമ്പളം വാങ്ങുന്നതായും വ്യക്തമായി. ഏജന്റുമാരെ തിരിച്ചറിയുന്നതിനായി പ്രത്യേക അടയാളം രേഖപ്പെടുത്തി സൂക്ഷിച്ചിരുന്ന ഒട്ടേറെ അപേക്ഷകള്‍ വിജിലന്‍സ് പിടിച്ചെടുത്തു.

പല ഏജന്റുമാരും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ഫീസിനെക്കാള്‍ വളരെ കൂടുതല്‍ തുക അപേക്ഷകരില്‍നിന്നും ഈടാക്കിയിട്ടുണ്ട്. 53 ആര്‍.ടി.ഒ., ജോയന്റ് ആര്‍.ടി. ഓഫീസുകളിലായിരുന്നു 'ഓപ്പറേഷന്‍ ജാസൂസ്' എന്നപേരില്‍ മിന്നല്‍പരിശോധന. മോട്ടോര്‍ വാഹന ഏജന്റുമാരുടെ ഓഫീസുകളിലും പരിശോധന നടന്നു. മൂവാറ്റുപുഴ ആര്‍.ടി. ഓഫീസിലെ ഒരു അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറില്‍നിന്നും പിടിച്ചെടുത്ത ഒന്‍പത് എ.ടി.എം. കാര്‍ഡുകളില്‍ അഞ്ചെണ്ണം അയാളുടെ പേരിലുള്ളതല്ലായിരുന്നു. ഇതില്‍ പരിശോധന തുടരുകയാണ്.

പരിവാഹന്‍ എന്ന സോഫ്റ്റ്വേര്‍ മുഖേനയാണ് മോട്ടോര്‍ വാഹനവകുപ്പുമായി ബന്ധപ്പെട്ട അപേക്ഷ സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം പകര്‍പ്പ് ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഈ സമയത്ത് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നെന്നതടക്കം ഒട്ടേറെ പരാതികളാണ് ലഭിച്ചിരുന്നത്. ഏജന്റുമാര്‍ ശേഖരിക്കുന്ന കൈക്കൂലിപ്പണം നേരിട്ട് കൈപ്പറ്റുന്ന ഉദ്യോഗസ്ഥരുണ്ട്. എന്നാല്‍, ചില സ്ഥലങ്ങളില്‍ ഏജന്റുമാര്‍ അവരുടെ പേരിലോ ബന്ധുക്കളുടെ പേരിലോ ബാങ്ക് അക്കൗണ്ട് ആരംഭിച്ചശേഷം എ.ടി.എം. കാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

ഏജന്റുമാരില്‍ പലരും ആര്‍.ടി. ഓഫീസിലെ റെക്കോഡുകള്‍ അനധികൃതമായി സൂക്ഷിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് നേരിട്ട് രജിസ്റ്റേഡ് തപാലില്‍ അയച്ചുകൊടുക്കേണ്ട രേഖകള്‍ ഉദ്യോഗസ്ഥര്‍ ഏജന്റുമാരെ ഏല്‍പ്പിക്കുന്നെന്നും വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ഐ.ജി. എച്ച്. വെങ്കിടേഷ്, എസ്.പി. ഇ.എസ്. ബിജുമോന്‍, ഡി.എസ്.പി. സി. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ എല്ലാ വിജിലന്‍സ് യൂണിറ്റുകളും റേഞ്ച് ഓഫീസുകളും പങ്കെടുത്തു. ആര്‍.സി. ബുക്കുകള്‍ ഏജന്റുമാരുടെ ബാഗില്‍

കോട്ടയം ആര്‍.ടി. ഓഫീസില്‍ 1,20,000 രൂപയും അടിമാലിയില്‍ 97,000 രൂപയും ചങ്ങനാശ്ശേരിയില്‍ 72,200 രൂപയും കാഞ്ഞിരപ്പള്ളിയില്‍ 15,790 രൂപയും ഏജന്റുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഗൂഗിള്‍ പേ വഴി നല്‍കി. നെടുമങ്ങാട് ഓട്ടോ കണ്‍സള്‍ട്ടന്‍സി ഓഫീസില്‍നിന്ന് കിട്ടിയത് 1,50,000 രൂപ. കോട്ടയം-36,050 രൂപ, കൊണ്ടോട്ടി-1,06,205 രൂപ, ആലപ്പുഴ-72,412 രൂപ, വെള്ളരിക്കുണ്ട്- 38,810 രൂപ, ചടയമംഗലം-32,400 രൂപ, കൊട്ടാരക്കര-34,300 രൂപ, പാലക്കാട്-26,900 രൂപ, റാന്നി-15,500 രൂപ, പത്തനംതിട്ട-14,000 രൂപ, പുനലൂര്‍-8100 രൂപ, കരുനാഗപ്പള്ളി-7930 രൂപ, കാക്കനാട്-8000 രൂപ എന്നിങ്ങനെ ഇവിടങ്ങളിലെ ആര്‍.ടി.ഓഫീസ് ഏജന്റുമാരില്‍നിന്ന് പിടിച്ചെടുത്തു.

വടകര ആര്‍.ടി. ഓഫീസില്‍ ടൈപ്പിസ്റ്റിന്റെ ബാഗില്‍നിന്ന് ഒട്ടേറെ അപേക്ഷകളും ആര്‍.സി. ബുക്കുകളും സ്റ്റിക്കറുകളും പിടിച്ചെടുത്തു. നെടുമങ്ങാട് ആട്ടോ കണ്‍സള്‍ട്ടന്‍സിയില്‍നിന്ന് അനധികൃതമായി സൂക്ഷിച്ച 84 ആര്‍.സി. ബുക്കുകളും നാല് ലൈസന്‍സുകളും കണ്ടെടുത്തു. കരുനാഗപ്പള്ളിയിലെ ഏജന്റിന്റെ ഓഫീസില്‍നിന്നും കഴക്കൂട്ടം എസ്.ആര്‍.ടി.ഒ. പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ബാഗില്‍നിന്നും ആര്‍.സി ബുക്കുകള്‍, ലൈസന്‍സുകള്‍ വാഹനസംബന്ധമായ മറ്റുരേഖകള്‍ എന്നിവ കണ്ടെത്തി. കോഴിക്കോട് ആര്‍.ടി. ഓഫീസില്‍ വാഹന രജിസ്‌ട്രേഷനുവേണ്ടിയുള്ള 2523 അപേക്ഷകളില്‍ 1469 എണ്ണം നടപടികള്‍ സ്വീകരിക്കാതെയും 1056 എണ്ണം നടപടി സ്വീകരിച്ചശേഷം പ്രിന്റ് ചെയ്യാതെയും കണ്ടെത്തി.

Content Highlights: Vigilance conduct raid in regional transport offices across state


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented