ബസ്സിനും ലോറിക്കും ഇടതുലെയ്‌നെ പാടുള്ളൂ; ഹൈവേ ഓട്ടം ഇനി തോന്നിയപോലെ പറ്റില്ല


വേഗപരിധി കൂടിയ കാര്‍, ജീപ്പ്, മിനി വാന്‍ തുടങ്ങിയവയ്ക്ക് വേഗത്തില്‍ യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

നാലുവരി, ആറുവരി ദേശീയപാതകളില്‍ വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍ ഇടതുട്രാക്കിലൂടെ പോകണമെന്ന നിയമം കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി വാളയാര്‍-വാണിയമ്പാറ ദേശീയപാതയില്‍ ജില്ലാ റോഡ് സുരക്ഷ കൗണ്‍സില്‍ നടപടികള്‍ തുടങ്ങി.

ചരക്കുവാഹനങ്ങള്‍, സര്‍വീസ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാവാഹനങ്ങള്‍, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവയാണ് വേഗപരിധി കുറഞ്ഞ വാഹനങ്ങള്‍. ഇവ ഇടതുട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ.

മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോള്‍ മാത്രമേ വലതുട്രാക്കിലേക്ക് കയറാന്‍ പാടുള്ളൂ. തുടര്‍ന്ന് ഇടതുട്രാക്കില്‍ത്തന്നെ യാത്ര തുടരണം. വേഗപരിധി കൂടിയ കാര്‍, ജീപ്പ്, മിനി വാന്‍ തുടങ്ങിയവയ്ക്ക് വേഗത്തില്‍ യാത്ര ചെയ്യാനുള്ളതാണ് വലത് ട്രാക്ക്. അതേസമയം, ഇവ വേഗം കുറച്ചാണ് പോകുന്നതെങ്കില്‍ ഇടതുട്രാക്ക് ഉപയോഗിക്കണം.

നിയമം നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമായി ഡ്രൈവര്‍മാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്തുതുടങ്ങി. തുടര്‍ന്നും നിയമം തെറ്റിച്ചാല്‍ നടപടിയെടുക്കും. ഇതോടൊപ്പം റോഡില്‍ സുരക്ഷാക്രമീകരണങ്ങളൊരുക്കുന്നതിനായി മോട്ടോര്‍ വാഹനവകുപ്പും പോലീസും ദേശീയപാത അതോറിറ്റിയും ചേര്‍ന്ന് ദേശീയപാതയില്‍ പരിശോധന നടത്തി.

Content Highlights: vehicles with lower speed limits must use the left lane on four-lane and six-lane national highways


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented