പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് വാഹനമില്ലാതെ പരിശീലനം


അനില്‍ മുകുന്നേരി

തിരുവനന്തപുരത്ത് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലും ക്ലാസ് മുറികളിലെ പരിശീലനംമാത്രമാണ് നല്‍കുന്നത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പ്രായോഗികപരിശീലനം നല്‍കാന്‍ സംസ്ഥാനത്ത് സംവിധാനമില്ല. തിരുവനന്തപുരത്ത് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലും ക്ലാസ് മുറികളിലെ പരിശീലനംമാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്.

പെട്രോള്‍, ഡീസല്‍, അമോണിയ, കാല്‍സ്യം, ബ്‌ളീച്ചിങ് പൗഡര്‍, ഫോമിക് ആസിഡ് തുടങ്ങി അപകടസാധ്യതയുള്ള വസ്തുക്കള്‍ സുരക്ഷിതമായി വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുന്നതും ഇറക്കുന്നതും എങ്ങനെയെന്നതു സംബന്ധിച്ച പരിശീലനമാണ് പ്രധാനമായും ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നത്. ഓരോ ഉത്പന്നത്തിന്റെയും പ്രത്യേകതകളും കൈകാര്യം ചെയ്യേണ്ട രീതിയും പരിചയപ്പെടുത്തും.

റോഡപകടങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍, അപകടകരമായ സാഹചര്യങ്ങള്‍, വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ട അകലം, കാല്‍നടക്കാരെ സുരക്ഷിതമായി കടത്തിവിടല്‍, ഗതാഗത ക്രമീകരണങ്ങള്‍, സന്ദര്‍ഭാനുസരണം പ്രയോഗിക്കേണ്ട ഡ്രൈവിങ് രീതികള്‍ എന്നിവയെപ്പറ്റി ബോധവത്കരണം നല്‍കും. അപകടരഹിതമായി വാഹനങ്ങള്‍ നിര്‍ത്തിയിടല്‍, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവയാണ് മറ്റു വിഷയങ്ങള്‍.

രാസവസ്തുക്കളുടെ പാക്കറ്റുകളിലെ ലേബലുകള്‍, കോഡുകള്‍ എന്നിവയെപ്പറ്റിയും വിശദീകരിച്ചുനല്‍കുന്നുണ്ട്. അപകടമുണ്ടായാല്‍ ഡ്രൈവര്‍മാര്‍ ചെയ്യേണ്ട കാര്യങ്ങള്‍, പ്രഥമശുശ്രൂഷ, തീയണയ്ക്കല്‍, ഡ്രൈവിങ്ങിനിടെയുണ്ടാകുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ തരണംചെയ്യല്‍ എന്നിവയെപ്പറ്റി നാറ്റ്പാക്കിലും ഐ.ടി.ആറിലും നടത്തുന്ന ക്ലാസുകളില്‍ ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നുണ്ട്. സംസ്ഥാനത്തെ റോഡുകളിലെ സ്ഥിരം അപകടമേഖലകളെപ്പറ്റി പ്രത്യേക പരാമര്‍ശവുമുണ്ട്.

അനേകം ഡ്രൈവര്‍മാര്‍ പരിശീലനത്തിനു താത്പര്യത്തോടെ എത്തുന്നുണ്ട്. ഇതോടെ അപകടങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ വാഹനങ്ങളില്ലാത്തതിനാല്‍ ദ്രവരൂപത്തിലുള്ള വസ്തുക്കള്‍ കൊണ്ടുപോകുന്ന ലോറികള്‍, ട്രെയ്ലര്‍ വാഹനങ്ങള്‍ ഇവ കൈകാര്യം ചെയ്യുമ്പോഴുള്ള അപകടസാധ്യതയെപ്പറ്റിയുമുള്ള പരിശീലനം ഇപ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കാനാകുന്നില്ല.

റോഡിന്റെ ഘടനയ്ക്കനുസരിച്ച് ദ്രവവസ്തുക്കളുടെ ഭാരത്തില്‍ വ്യതിയാനമുണ്ടാകുന്നത് അപകടസാധ്യതയുണ്ടാക്കുന്നുണ്ട്. ഇവയൊന്നും പരിശീലനത്തില്‍ ഉള്‍പ്പെടുന്നില്ല. ഇതുമൂലം പരിശീലനത്തിന്റെ പൂര്‍ണമായ ഗുണം ലഭിക്കുന്നില്ലെന്നു ഡ്രൈവര്‍മാരും പരിശീലകരും പറയുന്നു. എടപ്പാള്‍ ഐ.ഡി.ടി.ആര്‍. അധികൃതര്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഇക്കാര്യം ആവശ്യപ്പെട്ട് കത്തു നല്‍കിയിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല.

Content Highlights: Vehicles transporting petroleum products, Driver tanning, tanker lorry drivers

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented