ന്തരീക്ഷ മലിനീകരണം നീയന്ത്രിക്കുന്നതിനായി രാജ്യത്തെ വാഹനങ്ങളെല്ലാം ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരിന്റെ ഈ കര്‍ശന നിര്‍ദേശത്തില്‍ നിന്ന് കവചിത വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക വാഹനങ്ങളെ ഒഴിവാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സായുധസേനയ്ക്കും മറ്റ് സൈനിക വിഭാഗങ്ങള്‍ക്കുമായി പ്രത്യേകമായി നിര്‍മിച്ചിട്ടുള്ള വാഹനങ്ങള്‍ക്കാണ് ഈ ഇളവ് ബാധകമാവുകയെന്നാണ് റിപ്പോര്‍ട്ട്.

സൈന്യത്തിന്റെ വാഹനങ്ങള്‍ തികച്ചും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ജനവാസമില്ലാത്ത മേഖലകളിലുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ ഗുരുതരമായ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. 

സാധാരണ വാഹനങ്ങളിലുപയോഗിക്കുന്നതിനെക്കാള്‍ കരുത്തേറിയ എന്‍ജിനുകളാണ് കവചിത വാഹനമുള്‍പ്പെടെയുള്ള സൈനിക വാഹനങ്ങളില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറാന്‍ കൂടുതല്‍ സമയം നല്‍കുമെന്നും ഉത്തരവിലുണ്ട്.

വായു മലിനീകരണം ഉള്‍പ്പെടെയുള്ളവ ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തിലാണ് രാജ്യത്തെ എല്ലാ വാഹനങ്ങളും 2020 ഏപ്രില്‍ ഒന്നിന് മുമ്പായി ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനിലേക്ക് മാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Content Highlights: Road Transport and Highways Ministry Granted An Exemption For Military Vehicle From BS-VI Emission Norms