പ്രതീകാത്മക ചിത്രം | Photo: MVD Kerala|Mathrubhumi
ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നാലുചക്രവാഹനങ്ങള്‍ക്ക് ഹരിതനികുതി നല്‍കേണ്ടിവരും. പഴയവാഹനങ്ങളുടെ റീ രജിസ്ട്രേഷന്, ഫിറ്റ്നസ് ഫീസുകളും കുത്തനെ ഉയരും. ഹരിതനികുതി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശമാണെങ്കില്‍ രജിസ്ട്രേഷന് ഫീസുകളുടെ വര്‍ധന കേന്ദ്രത്തിന്റേതാണ്.
പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനുവേണ്ടിയാണ് റീ രജിസ്ട്രേഷന് ഫീസ് കുത്തനെ കൂട്ടിയത്. രജിസ്ട്രേഷന് പുതുക്കാന്‍ വൈകിയാല്‍ അഡീഷണല്‍ ഫീസായി ഇരുചക്രവാഹനങ്ങള്‍ക്ക് രണ്ടുമാസത്തേക്ക് 300-ഉം മറ്റു വാഹനങ്ങള്‍ക്ക് ഒരോ മാസവും 500 വീതവും നല്‍കണം. ഫിറ്റ്നസ് പുതുക്കാന്‍ വൈകിയാല്‍ ദിവസം 50 രൂപവീതം പിഴനല്‍കണം
ഹരിതനികുതി ഇങ്ങനെ
ഏപ്രില്‍മുതല്‍ പുതിയ ഡീസല്‍ കാറുകള്‍ക്ക് 1000 രൂപ ഹരിതനികുതി നല്‍കേണ്ടിവരും. മീഡിയം വാഹനങ്ങള്‍ക്ക് 1500 രൂപയും ബസുകള്‍ക്കും ലോറിക്കും 2000 രൂപയുമാണ് ഒറ്റത്തവണ നികുതി. മറ്റു ഡീസല്‍ വാഹനങ്ങള്‍ക്ക് 1000 രൂപ

ഹരിതനികുതി വര്‍ധന ഇങ്ങനെ
ഇതുവരെ 10 വര്‍ഷമോ അതില്‍ക്കൂടുതലോ പഴക്കമുള്ള പൊതു വാഹനങ്ങള്‍ക്കും 15 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങള്‍ക്കുമാണ് ഹരിതനികുതി ചുമത്തിയിട്ടുള്ളത്. ഇതില്‍ 50 ശതമാനം വര്‍ധനയുണ്ട്.


Content Highlights: Vehicle tax and other fees increased from April 1, Green tax on new diesel vehicles
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..