ഴയ സ്വകാര്യ വാഹനങ്ങള്‍ പൊളിച്ച് പുതിയത് വാങ്ങുമ്പോള്‍ 15 വര്‍ഷത്തേക്കുള്ള വാഹന നികുതിയില്‍ 25 ശതമാനം ഇളവ് ലഭിക്കും. പൊതുഗതാഗതത്തിനുള്ള വാഹനങ്ങള്‍ക്ക് എട്ടുവര്‍ഷത്തേക്കുള്ള നികുതിയില്‍ 15 ശതമാനമായിരിക്കും ഇളവ്. 

നികുതിയിളവ് ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നേക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. അംഗീകൃത വാഹനംപൊളിക്കല്‍ കേന്ദ്രത്തില്‍നിന്നുള്ള സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നികുതിയിളവ് നല്‍കുക.

മോട്ടോര്‍വാഹന നിയമത്തിലെ ഭേദഗതി ഗതാഗതമന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ ഓട്ടോമേറ്റഡ് ഫിറ്റ്‌നസ് സെന്ററുകളില്‍ പരിശോധനയ്ക്കു വിധേയമാക്കിയതിനുശേഷം പൊളിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. ഒരു വാഹനം മൂന്നില്‍ കൂടുതല്‍ തവണ ഫിറ്റ്‌നസ് പരിശോധനയില്‍ പരാജയപ്പെടുകയാണെങ്കില്‍ നിര്‍ബന്ധമായും പൊളിക്കണം.

Content Highlights: Vehicle Scrappage Policy; Tax Relaxation For New Vehicle