ഴയവാഹനം പൊളിച്ചതിന്റെ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ പുതിയവാഹനത്തിന് റോഡ് നികുതിയിളവ് ലഭിക്കും. സ്വകാര്യവാഹനങ്ങള്‍ക്ക് 25 ശതമാനവും പൊതുവാഹനങ്ങള്‍ക്ക് 15 ശതമാനവും നികുതി കുറയും.

എട്ടുവര്‍ഷത്തില്‍ താഴെ പഴക്കമുള്ള പൊതുവാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള സ്വകാര്യവാഹനങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്കുമാണ് ആനുകൂല്യം. ഭേദഗതി അടുത്ത ഏപ്രിലില്‍ നിലവില്‍വരും.

കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണെങ്കിലും ഇതിന്റെ സാമ്പത്തിക നഷ്ടം ഉണ്ടാകുക സംസ്ഥാനസര്‍ക്കാരിനാണ്. റോഡ് നികുതി സംസ്ഥാന ഖജനാവിലേക്കാണ് ലഭിക്കുന്നത്. ആഡംബര വാഹനങ്ങള്‍ക്ക് വിലയുടെ 21 ശതമാനംവരെ റോഡ് നികുതി സംസ്ഥാനത്ത് ഈടാക്കുന്നുണ്ട്.

അന്തസ്സംസ്ഥാന വാഹന രജിസ്ട്രേഷനായ ഭാരത് രജിസ്ട്രേഷനില്‍ കേന്ദ്രീകൃത നികുതി ഏര്‍പ്പെടുത്തിയതും സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയിരുന്നു. അതേസമയം, പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള ഫീസില്‍ എട്ട് ഇരട്ടി വരെ വര്‍ധനവാണ് വരുത്താനൊരുങ്ങുന്നത്. 

Content Highlights: Vehicle Scrappage Policy; New Vehicle Gets 25 Percent Tax Reduction