ന്യൂഡൽഹി: രാജ്യത്തെ വാഹന വില്പനയിൽ മേയ് മാസത്തിൽ ഇടിവ്. സൊസൈറ്റി ഓഫ് ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സി (സിയാം) ന്റെ കണക്കുപ്രകാരം കഴിഞ്ഞ മാസം യാത്രാ വാഹന വില്പനയിൽ 20.55 ശതമാനമാണ് ഇടിവ്. 2.4 ലക്ഷം യൂണിറ്റോളമാണ് വില്പന.

വാണിജ്യ വാഹന വില്പന 10.02 ശതമാനം കുറഞ്ഞു. മേയിൽ 68,847 യൂണിറ്റ് വാണിജ്യ വാഹനങ്ങളാണ് വിറ്റത്.

ഇരുചക്ര വാഹനങ്ങളുടെ മൊത്ത വില്പന 6.73 ശതമാനം ഇടിഞ്ഞു. 17,26,206 യൂണിറ്റാണ് വില്പന നടത്തിയത്. എല്ലാ വാഹന വിഭാഗത്തിലുമായി 8.62 ശതമാനം ഇടിവാണ് കണക്കാക്കുന്നത്. 20,86,358 യൂണിറ്റുകളാണ് ആകെ വിറ്റഴിച്ചത്.

Content Highlights: Vehicle Sale Report