ണ്‍ലൈന്‍ സംവിധാനത്തിലെ പോരായ്മ കാരണം വാഹനം രജിസ്റ്റര്‍ ചെയ്ത ഓഫീസില്‍തന്നെ രജിസ്ട്രേഷന്‍ പുതുക്കാനും അപേക്ഷ നല്‍കേണ്ടിവരുന്നത് വാഹന ഉടമകളെ വലയ്ക്കുന്നു. ഉടമസ്ഥാവകാശ കൈമാറ്റത്തിനും രജിസ്ട്രേഷന്‍ പുതുക്കലിനും ഒരുമിച്ച് അപേക്ഷ നല്‍കാന്‍ കഴിയില്ലെന്നതാണ് കാരണം.

സ്വകാര്യ വാഹന ഉടമകളെയാണ് ഇത് ദുരിതത്തിലാക്കുന്നത്. പിഴകൂടാതെ രജിസ്ട്രേഷന്‍ പുതുക്കാനുള്ള അവസരം ഈ മാസത്തോടെ അവസാനിക്കും. രജിസ്ട്രേഷന്‍ പുതുക്കിയാലേ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷ നല്‍കാനാവൂ.

നേരത്തേ ഇരു അപേക്ഷകളും പുതിയ ഉടമയുടെ മേല്‍വിലാസ പരിധിയിലുള്ള ഓഫീസില്‍ ഒരുമിച്ച് സ്വീകരിക്കുമായിരുന്നു. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഈ സേവനം നിര്‍ത്തിവെച്ചിരിക്കുകയാണ്.

പഴയ ഉടമയുടെ സ്ഥലത്തെ ഓഫീസില്‍ രജിസ്ട്രേഷന്‍ പുതുക്കിയശേഷം, പുതിയ ഉടമയുടെ മേല്‍വിലാസപരിധിയിലെ ഓഫീസില്‍ ഉടമസ്ഥാവകാശ കൈമാറ്റത്തിന് അപേക്ഷിക്കേണ്ട അവസ്ഥയാണ് നിലവില്‍. സോഫ്റ്റ്വേറിലെ ക്രമീകരണങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം വരുത്തുന്നതായതിനാല്‍ അതേക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് സംസ്ഥാന മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.

Content Highlights: Vehicle Registration Renewal, MVD Kerala, Online Service