പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ ആര്.സി. പുതുക്കല്‍ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ 10 ഇരട്ടി വരെ വര്‍ധിക്കും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റേതാണ് നിര്‍ദേശം. 2021 ഒക്ടോബറില്‍ ഇറക്കിയ ജി.എസ്.ആറില്‍ ഇതുവരെ മാറ്റമില്ലാത്തതിനാല്‍ ഉത്തരവ് ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാവും.
പുതുക്കല്‍ നിരക്കിനൊപ്പം പിഴസംഖ്യ (ഡിലേ ഫീ) മാസംതോറും വര്‍ധിക്കും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക 15 വര്‍ഷം കഴിഞ്ഞ ബൈക്കുകളെയും കാറുകളെയുമാണ്. കേന്ദ്ര പൊളിക്കല്‍ നയത്തിന്റെ (സ്ക്രാപ്പിങ് പോളിസി) ഭാഗമായാണ് ഈ നീക്കമെന്ന് കരുതുന്നു. ചില വാഹനങ്ങളുടെ രജിസ്ട്രേഷന് നിരക്കിലും വര്‍ധനയുണ്ട്.
പുതുക്കല്‍ നിരക്ക്
മോട്ടോര്‍സൈക്കിളിന് നിലവില്‍ 360 രൂപയുള്ളത് 1000 രൂപയാകും. കാറിന് 700 രൂപയുള്ളത് 5000 രൂപയാകും. ഓട്ടോ ഉള്‍പ്പെടെയുള്ള ത്രീവീലറിന് 2500 രൂപ അടയ്ക്കണം. നിലവില്‍ 500 രൂപയാണ്. 15 വര്‍ഷം കഴിഞ്ഞ കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കും വന്‍ വര്‍ധനയാണ് ഏപ്രില്‍ ഒന്നുമുതല്‍ വരുന്നത്. 900 രൂപ വരുന്ന മീഡിയം ഗുഡ്സിന് 10,000 രൂപ അടയ്ക്കണം.
വണ്ടി തൂക്കിവില്‍ക്കേണ്ടി വരും
വണ്ടിയുടെ ആര്.സി. (രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്) പുതുക്കാന്‍ വൈകിയാല്‍ വണ്ടി തൂക്കിവില്‍ക്കേണ്ട അവസ്ഥ വരും. നിലവില്‍ 15 വര്‍ഷം കഴിഞ്ഞ മോട്ടോര്‍ സൈക്കിള്‍ പുതുക്കാന്‍ മറന്നാല്‍ 3000 രൂപ പിഴയും 300 രൂപ ഡിലേ ഫീയും (വൈകിയതിന്) ഒപ്പം 360 രൂപ പുതുക്കല്‍ ഫീസും നല്‍കണം. ഏകദേശം ഇത് 3600 രൂപ വരും. ഇനി ഡിലേ ഫീസ് മോട്ടോര്‍ സൈക്കിളിന് ഒരുമാസം 300 രൂപ വെച്ച് കൂട്ടും.
അതായത് ഒരുവര്‍ഷം 3600 രൂപ ഇത് മാത്രമായി (ഡിലേ ഫീ) അടയ്ക്കണം. അടയ്ക്കാന്‍ മറന്ന് കൂടുതല്‍ വര്‍ഷമായാല്‍ വണ്ടി തൂക്കിവില്‍ക്കുക മാത്രമേ ചെയ്യാനുള്ളൂ. കാറിന് 500 രൂപയാണ് മാസം (ഡിലേ ഫീ) വര്‍ധിക്കുക.
Content Highlights: Vehicle registration renewal fee increased by ten times by central government, RC Renewal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..