വാഹന ഉടമകള്‍ക്ക് ആശ്വാസമായി ഉത്തരവ്‌; രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി


ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും ഡിസംബര്‍ 31 വരെ സാധുവായി കണക്കാക്കും.

ജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ഡിസംബര്‍ 31 വരെ നീട്ടി ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. 1989ലെ മോട്ടോര്‍വാഹന ചട്ടത്തില്‍ പറയുന്ന എല്ലാ രേഖകള്‍ക്കും ഇത് ബാധകമാണ്.

ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും ഡിസംബര്‍ 31 വരെ സാധുവായി കണക്കാക്കും. രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണിന്റെയും നിലവിലെ കോവിഡ് സ്ഥിതിഗതികളെയും കണക്കിലെടുത്താണ് ഗതാഗത മന്ത്രാലയത്തിന്റെ നടപടി.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫെബ്രുവരി മുതല്‍ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ രേഖകള്‍ പുതുക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു. മാര്‍ച്ച് 30-നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

എന്നാല്‍, വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ വാഹനമേഖലയിലെ കടുത്ത പ്രതിസന്ധി പരിഗണിച്ച് രേഖകള്‍ പുതുക്കുന്നതിനുള്ള സമയം വീണ്ടും നീട്ടുകയായിരുന്നു. ഓഗസ്റ്റ് 24-ലെ ഉത്തരവ് അനുസരിച്ച് രേഖകള്‍ പുതുക്കുന്നതിന് ഡിസംബര്‍ 30 വരെ സമയം നല്‍കുന്നുണ്ട്.

ടൂറിസ്റ്റ് ബസ്, മറ്റ് സ്വകാര്യ ബസുകള്‍, ടാക്‌സികള്‍ തുടങ്ങിയ വാഹനങ്ങളെയെല്ലാം കൊറോണ വൈറസ് വ്യാപനം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഗതാഗത മന്ത്രാലയത്തിന്റെ ഈ തീരുമാനം ഇത്തരം വാഹന ഉടമകള്‍ ചെറുതല്ലാത്ത ആശ്വാസം പകരുമെന്നാണ് വിലയിരുത്തല്‍.

Content Highlights: Vehicle Registration Document Validity Extended Till December 30


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented