പൂജയ്ക്കായി കൊണ്ടുവന്ന ഹെലികോപ്റ്റർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ | ഫോട്ടോ: മാതൃഭൂമി
കാറും ബൈക്കും പൂജിയ്ക്കാറുള്ള ഗുരുവായൂരില്‍ വ്യാഴാഴ്ച ഹെലികോപ്റ്ററും എത്തി. ആഡംബര ഹെലികോപ്റ്ററുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന, പ്രമുഖ വ്യവസായി രവി പിള്ളയുടെ എച്ച്. 145 എയര്‍ബസ് ഹെലികോപ്റ്ററാണ് പൂജയ്ക്ക് കൊണ്ടുവന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലായിരുന്നു പൂജ.
വൈകീട്ട് മൂന്നരയോടെ ഹെലികോപ്റ്ററില്‍ രവിപിള്ളയും കുടുംബവും കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങി. വാഹനംപൂജിയ്ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രം കോയ്മ ഗ്രൗണ്ടിലേയ്ക്ക് വരുകയായിരുന്നു. ഒപ്പം ഗുരുവായൂര്‍ സി.ഐ. പി.കെ. മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും.
20 മിനിറ്റ് നീണ്ട പൂജ കോയ്മയ്ക്കും പുതിയ അനുഭവമായി. രവി പിള്ള വെള്ളിയാഴ്ച രാവിലെ ദര്‍ശനം കഴിഞ്ഞേ മടങ്ങൂ. രാത്രി മുഴുവന്‍ ഹെലികോപ്റ്റര്‍ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടു. അഞ്ചു ലീഫുകളാണ് ഈ ഹെലികോപ്ടറിന്റെ പ്രത്യേകത. മെഴ്സിഡസ് ബെന്‍സിന്റേതാണ് രൂപകല്പന. കാവലിന് ഗുരുവായൂര്‍ പോലീസും രവിപിള്ളയുടെ സെക്യൂരിറ്റിക്കാരും ഉണ്ടായിരുന്നു.
ഇന്നുവരെ ഇറങ്ങിയിട്ടുള്ള യാത്രാ ഹെലികോപ്റ്ററുകളില്‍ അത്യാഡംബരം നിറഞ്ഞ മോഡലാണ് എയര്‍ബസ് എച്ച് 145. ലോകത്ത് തന്നെ 1500 എണ്ണം മാത്രമിറങ്ങിയിട്ടുള്ള ഈ ആഡംബര ഹെലികോപ്റ്ററിന് ഏകദേശം 100 കോടി രൂപയോളം വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമുദ്ര നിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തില്‍ വരെ പറന്നുപോങ്ങാന് സാധിക്കുമെന്നതാണ് ഈ ഹെലികോപ്റ്ററിന്റെ പ്രത്യേകതകളിലൊന്ന്.
മെഴ്സിഡസ് ബെന്‍സ് ഡിസൈന്‍ ചെയ്തിട്ടുള്ള ഈ ഹെലികോപ്റ്റര്‍ ജര്‍മനിയിലെ കമ്പനിയില്‍ നിന്ന് രവി പിള്ള നേരിട്ട് വാങ്ങുകയായിരുന്നു. പൈലറ്റിന് പുറമെ ഏഴ് യാത്രക്കാരെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ശേഷിയാണ് ഈ ഹെലികോപ്റ്ററിനുള്ളത്. ഇരട്ട എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെലികോപ്റ്ററില്‍ ഇന്ധന ചോര്‍ച്ച തടയുന്നതിനും, ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എന്ജിന് അബ്സോര്‍ബിങ്ങ് സംവിധാനം ഉള്‍പ്പെടെയുള്ള സുരക്ഷ സജീകരണങ്ങളും ഇതിലുണ്ട്.
Content Highlights: Vehicle pooja for Ravi Pillai's luxurious helicopter in Guruvayur; Airbus H145 Helicopter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..