പുക പരിശോധനയില്‍ വില്ലനായി സെര്‍വര്‍ പണിമുടക്ക്; സർട്ടിഫിക്കറ്റ് ഇല്ലാതെ പിഴയൊടുക്കി വാഹന ഉടമകള്‍


രശ്മി രഘുനാഥ്

പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്ലെന്ന കാരണത്താല്‍ ഉദ്യോഗസ്ഥര്‍ കനത്ത പിഴ ഈടാക്കുന്നുവെന്നാണ് വാഹനയുടമകള്‍ പറയുന്നത്.

പ്രതീകാത്മക ചിത്രം | Photo: Facebook|MVD Kerala

കേന്ദ്ര മോട്ടോര്‍വാഹനവകുപ്പിന്റെ പരിവഹന്‍ സൈറ്റിന്റെ സെര്‍വര്‍ തകരാര്‍മൂലം സംസ്ഥാനത്ത് വാഹന പുകപരിശോധന തടസ്സപ്പെടുന്നത് തുടര്‍ക്കഥയാകുന്നു. ജനുവരി ഒന്നുമുതല്‍ ഓണ്‍ലൈനായാണ് പുകപരിശോധന. കൂടുതല്‍ സംസ്ഥാനങ്ങള്‍ പുകപരിശോധന സൈറ്റുമായി ബന്ധിപ്പിച്ചതോടെയാണ് സെര്‍വര്‍ മെല്ലെപ്പോക്കിലായത്.

സെര്‍വറിന്റെ ബാന്‍ഡ് വിഡ്ത്ത് വര്‍ധിപ്പിക്കാത്തതാണ് സൈറ്റ് നിശ്ചലമാകാന്‍ കാരണം. േെപട്രാള്‍ വാഹനങ്ങള്‍ ഒരു തവണയും ഡീസല്‍ വാഹനങ്ങള്‍ ആറിലധികം തവണയും ഉയര്‍ന്ന ആര്‍.പി.എമ്മില്‍ ആക്സിലറേറ്റ് ചെയ്താണ് പരിശോധിക്കുന്നത്. എന്നാല്‍ സെര്‍വറിന് വേഗം കുറവായതിനാല്‍ പലതവണ ഇത് നടത്തേണ്ടിവരുന്നു. ചില ദിവസങ്ങളില്‍ സൈറ്റുമായി ബന്ധപ്പെടാന്‍പോലും കഴിയുന്നില്ല.വാഹനഉടമകള്‍ക്ക് ഇന്ധനനഷ്ടം ഉണ്ടാകുന്നതിനു പുറമേ ചിലപ്പോള്‍ സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെവരുന്നുമുണ്ട്. ആദ്യകാലത്ത് മോട്ടോര്‍വാഹനവകുപ്പിന്റെ എംബ്ലത്തോടുകൂടിയ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. എന്നാല്‍, പുതിയ സര്‍ട്ടിഫിക്കറ്റില്‍ പരിശോധിക്കുന്നതിന്റെ ഫലം വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ല. സ്ഥാപനങ്ങളുടെ പേരടക്കമുള്ള വിവരങ്ങളുമില്ല.

പുകപരിശോധനാ സര്‍ട്ടിഫിക്കറ്റില്ലെന്ന കാരണത്താല്‍ ഉദ്യോഗസ്ഥര്‍ കനത്ത പിഴ ഈടാക്കുന്നുവെന്നാണ് വാഹനയുടമകള്‍ പറയുന്നത്. ഫിറ്റ്‌നസ് ടെസ്റ്റ് പോലുള്ള ആവശ്യങ്ങള്‍ക്കും സുപ്രീം കോടതി വിധിയനുസരിച്ച് വാഹന ഇന്‍ഷുറന്‍സ് പുതുക്കുന്നതിനും പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 2017 ഏപ്രില്‍ ഒന്നിനുശേഷമുള്ള വാഹനങ്ങളുടെ പുക സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്.

Content Highlights: Vehicle Pollution Testing, Parivahan Server Compliant, Pollution Certificate


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented