ഏപ്രില്‍ ഒന്ന് മുതല്‍ കാറിനും ബൈക്കിനും വില കൂടും


അന്താരാഷ്ട്ര വിപണിയില്‍ വാഹനഘടകങ്ങളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇത് ഇന്ത്യന്‍ കമ്പനികളുടെ ഉത്പാദനത്തെ കാര്യമായി ബാധിച്ചു.

പ്രതീകാത്മക ചിത്രം | Photo: PTI Photo|R Senthil Kumar

പ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് കാറുകളുടെയും ബൈക്കുകളുടെയും വില ഉയരും. കാര്‍ കമ്പനികളായ മാരുതി സുസുക്കി, നിസാന്‍ മോട്ടോഴ്‌സ്, ഡാറ്റ്‌സണ്‍, റിനോ എന്നിവയാണ് വില വര്‍ധന പ്രഖ്യാപിച്ചിട്ടുള്ളത്. ഇരുചക്ര വാഹന കമ്പനികളില്‍ ഹീറോ മോട്ടോകോര്‍പ്പ് ഏപ്രില്‍ ഒന്നുമുതല്‍ വിലയുയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം രണ്ടാംതവണയാണ് കമ്പനികള്‍ വില ഉയര്‍ത്തുന്നത്.

അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധന ഉപഭോക്താക്കള്‍ക്ക് കൈമാറാതെ മുന്നോട്ടു പോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വാഹനഘടകങ്ങളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇത് ഇന്ത്യന്‍ കമ്പനികളുടെ ഉത്പാദനത്തെ കാര്യമായി ബാധിച്ചു. പ്രധാനമായും ചിപ്പുകളുടെ ലഭ്യതയിലാണ് ക്ഷാമമുള്ളത്.

ഇതുമൂലം ജനപ്രിയ മോഡലുകള്‍ക്ക് ബുക്കുചെയ്ത് എട്ടുമാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. ഇതിനുപുറമെ ഡീസല്‍ വില റെക്കോഡ് നിലവാരത്തിലേക്കെത്തിയത് കമ്പനികളുടെ ഗതാഗത ചെലവുള്‍പ്പെടെ കൂടാന്‍ കാരണമായി. ഇതിന്റെ ഒരു വിഹിതംകൂടി ഉപഭോക്താക്കളിലേക്കു കൈമാറാനാണ് കമ്പനികളുടെ തീരുമാനം.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ എല്ലാ മോഡലുകള്‍ക്കും വില ഉയരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മോഡലുകള്‍ക്കനുസരിച്ച് ഒരു ശതമാനം മുതല്‍ ആറു ശതമാനം വരെ (5,000 രൂപ മുതല്‍ 34,000 രൂപ) ആയിരിക്കും വില വര്‍ധന. നിസാന്‍, ഡാറ്റ്‌സണ്‍, റിനോ ബ്രാന്‍ഡുകളിലെ എല്ലാ മോഡലുകള്‍ക്കും വില കൂടും.

നിസാന്‍ മാഗ്‌നൈറ്റിന്റെ വില 30,000 രൂപ വരെ ഉയരുമെന്നാണ് വിവരം. ഉത്പാദനച്ചെലവിലുണ്ടായ വര്‍ധനയുടെ ഒരു വിഹിതം ഉപഭോക്താക്കളിലേക്കു കൈമാറുമെന്നാണ് ഹീറോയും അറിയിച്ചിട്ടുള്ളത്. റോയല്‍ എന്‍ഫീല്‍ഡ് രണ്ടുശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ കമ്പനികള്‍ വില വര്‍ധനയ്ക്കു തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.

Content Highlights: Vehicle Manufactures Announce Price Hike From April 1

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022

Most Commented