പ്രതീകാത്മക ചിത്രം
വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും ഇല്ലെങ്കിലും ഇന്‍ഷുറന്‍സ് പോളിസി നിലവിലുണ്ടെങ്കില്‍ അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ണാടക ഹൈക്കോടതി. റായ്ചൂരില്‍ സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം സംബന്ധിച്ച കേസിലാണ് കോടതിയുടെ പരാമര്‍ശം.
അപകടമുണ്ടായ ദിവസം സ്‌കൂള്‍ ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും ഇല്ലാതിരുന്നതിനാല്‍ മരിച്ചയാളുടെ കുടുംബത്തിന് സ്‌കൂള്‍ ബസിന്റെ ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന കീഴ്‌ക്കോടതിയുടെ ഉത്തരവ് മറികടന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരത്തുക നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശംനല്‍കി.
2015 സെപ്റ്റംബര്‍ 28-ന് സയിദ് വാലിയും സുഹൃത്ത് മുഹമ്മദ് ഷാലിയും സഞ്ചരിച്ച ബൈക്ക് സ്വകാര്യ സ്‌കൂള്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സയിദ് വാലി മരിച്ചു. തേത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
എന്നാല്‍, അപകടം നടക്കുമ്പോള്‍ സ്‌കൂള്‍ ബസിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും പെര്‍മിറ്റും ഇല്ലായിരുന്നുവെന്ന് ഇന്‍ഷുറന്‍സ് കമ്പനി അവകാശപ്പെട്ടു.ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം 2015-ല്‍ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി അംഗീകരിച്ചു. തുടര്‍ന്ന് 6,18,000 രൂപ നഷ്ടപരിഹാരം സ്‌കൂള്‍ ബസ് ഉടമയായ ഡോ. നരസിമുലു നന്ദിനി മെമ്മോറിയല്‍ എജ്യുക്കേഷന്‍ ട്രസ്റ്റ് നല്‍കണമെന്ന് നിര്‍ദേശിച്ചു.
ഇതിനെതിരേ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാഹനത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി പോളിസി നല്‍കില്ലായിരുന്നുവെന്നും അതിനാല്‍ പോളിസി അനുവദിച്ച ശേഷമാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതെന്നും കോടതി വിലയിരുത്തി.
Content Highlights: Vehicle insurance, Fitness of vehicle, vehicle permit, Vehicle accident, karnataka high court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..