പ്രതീകാത്മക ചിത്രം | Photo: Kerala Police
ഏത് കാലാവസ്ഥലയിലും ഏത് പ്രതലത്തിലൂടെയുള്ള ഡ്രൈവിങ്ങിലും വാഹനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വൈപ്പറുകള്‍. എന്നാല്‍, ഉപയോഗിക്കുന്നവരുടെ അറിവില്ലായ്മയും മിഥ്യാധാരണകളും മൂലം ഏറ്റവുമധികം അവഗണിക്കപ്പെടുന്ന ഒന്നുമാണ് വാഹനങ്ങളിലെ വൈപ്പര്‍ ബ്ലേഡുകള്. സുരക്ഷിതമായ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട മുഴുവന്‍ തീരുമാനങ്ങളും സ്വീകരിക്കുന്നത് വ്യക്തവും തടസ്സ രഹിതവുമായി റോഡ് വ്യൂ മുന്‍ നിര്‍ത്തിയാണ്.
റോഡിലെ വ്യക്തമായ കാഴ്ചയ്ക്ക് തടസ്സമാകുന്നതെന്തും ഗുരുതരമായ പ്രശ്നം സൃഷ്ടിക്കുന്നവയാണ്. വാഹനങ്ങളിലെ വൈപ്പറിന്റെ ഉപയോഗവും വിന്‍ഡ് ഷീല്‍ഡുകളുടെ കാര്യക്ഷമതയുമായി വലിയ ബന്ധമാണുള്ളത്. അതുകൊണ്ട് വൈപ്പറുകളെ കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. വാഹനങ്ങളിലെ യാത്രകള്‍ തുടങ്ങുന്നതിന് ടയറുകളും ബ്രേക്കുമെല്ലാം പരിശോധിക്കുന്നത് പോലെ തന്നെ വൈപ്പറുകള്‍ വൃത്തിയാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
വാഹനത്തിന്റെ വിന്‍ഡ് ഷീല്‍ഡില്‍ വീണ് കിടക്കുന്ന ഇലകളും മറ്റും മാറ്റിയതിന് ശേഷം മാത്രമേ വൈപ്പറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം വിന്‍ഡ് ഷീല്‍ഡുകളില്‍ സ്ക്രാച്ച് വീഴാനുള്ള സാധ്യത ഏറെയാണ്. പൊടിയുള്ള റോഡിലൂടെ പോകുമ്പോള്‍ വാഹനത്തിന്റെ ചില്ലില്‍ ചെളി നിറയുന്ന സാധാരണയാണ്. ഈ ചെളി കളയുന്നതിനായി വാഷര്‍ ഓണാക്കി പെട്ടെന്ന് വൈപ്പര്‍ ഓണാക്കുന്നതും വിന്‍ഡ് സ്ക്രീനിന് കേടുപാടുണ്ടാക്കും.
വാഷറില്‍ നിന്ന് കുറച്ച് വെള്ളം മാത്രമേ ചില്ലുകളില്‍ എത്തിയിട്ടുള്ളൂവെങ്കില് ഈര്‍പ്പമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ ഉരയുന്ന ശബ്ദം കേള്‍ക്കാം. ഇത് ഒഴിവാക്കുന്നതിനായി വിന്‍ഡ് സ്ക്രീന്‍ വാഷര്‍ ഫ്ളൂയിഡ് ടാങ്കില്‍ സോപ്പ് ലായനിയോ ഷാമ്പുവോ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതുവഴി വൈപ്പര്‍ പ്രവര്‍ത്തിക്കുമ്പോള്‍ വിന്‍ഡ് ഷീല്‍ഡില്‍ ഉണ്ടായേക്കാവുന്ന പോറലുകള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സാധിച്ചേക്കും.
എന്നാല്‍, സോപ്പ് ലായനിയും ഷാമ്പുവും ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ പത വരികയും കാഴ്ച മങ്ങുകയും ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഇതും ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ തന്നെ വെയിലത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ വൈപ്പറുകള്‍ ഉയര്‍ത്തി വയ്ക്കുന്നതും നല്ലതാണ്. ഇത് വൈപ്പര്‍ ബ്ലേഡിന്റെ പ്രവര്‍ത്തന കാലാവധി വര്‍ധിപ്പിക്കുകയും ഗ്ലാസുകള്‍ തകരാറാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്തേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..