സര്‍ക്കാരിന് എത്ര വാഹനങ്ങളെന്ന് ആര്‍ക്കുമറിയില്ല; കണക്കെടുക്കാനിറങ്ങിയ 'വീല്‍സ്' നിശ്ചലം


By എസ്.എന്‍. ജയപ്രകാശ്

1 min read
Read later
Print
Share

വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്ന 2131 കണ്‍ട്രോളിങ് ഓഫീസര്‍മാര്‍, 3920 ഡ്രൈവര്‍മാര്‍ എന്നിവരുടെ വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

ര്‍ക്കാര്‍ വാഹനങ്ങളുടെ കണക്കെടുക്കാന്‍ ധനവകുപ്പ് തുടങ്ങിയ ശ്രമം ഒരുവര്‍ഷമായിട്ടും എങ്ങുമെത്തിയില്ല. സര്‍ക്കാര്‍ വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വീല്‍സ് (വെഹിക്കിള്‍ മാനേജ്മെന്റ് ആന്‍ഡ് ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റം) എന്ന സോഫ്റ്റ്വേറിന് രൂപം നല്‍കിയെങ്കിലും അതില്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണമായും വിവരങ്ങള്‍ ചേര്‍ത്തിട്ടില്ല. വീണ്ടും സമയംനല്‍കി കാത്തിരിക്കുകയാണ് ധനവകുപ്പിന്റെ ഐ.ടി.വിഭാഗം.

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് എത്ര വാഹനങ്ങളുണ്ടെന്നതിന് ഒരിടത്തും കണക്കുകളില്ല. വര്‍ഷംതോറും അവയ്ക്കായി എത്ര ചെലവ് വരുമെന്ന് കണക്കാക്കി ബജറ്റില്‍ യാഥാര്‍ഥ്യബോധത്തോടെ പണം വകയിരുത്താനാണ് ധനവകുപ്പ് വാഹനവിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചത്. 2019 നവംബറില്‍ വീല്‍സ് സോഫ്റ്റ്വേര്‍ ഏര്‍പ്പെടുത്തി. വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്താനാണ് ആവശ്യപ്പെട്ടത്. ഈവര്‍ഷം ജനുവരിയില്‍ വിവരശേഖരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചത്.

എന്നാല്‍, വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സംബന്ധിച്ച രേഖകള്‍ പല ഓഫീസുകളിലുമില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ പരിശോധിക്കാത്തതുകൊണ്ട് രേഖകള്‍ സൂക്ഷിക്കാന്‍ ആരും ശ്രദ്ധിച്ചിട്ടുമില്ല. വിവരങ്ങള്‍ നല്‍കാനുള്ള സമയം ഈ നവംബര്‍ 30 വരെ നീട്ടുകയും വിവരങ്ങള്‍ നല്‍കുമെന്ന് ഉറപ്പാക്കാന്‍ വകുപ്പുകള്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്നും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്‍കാത്തതുകൊണ്ട് സര്‍ക്കാര്‍ വാഹനങ്ങളെ സംബന്ധിച്ച് മോട്ടോര്‍വാഹനവകുപ്പിലും ഇന്‍ഷുറന്‍സ് വകുപ്പിലും ലഭ്യമായ വിവരങ്ങള്‍ മാത്രമാണ് സോഫ്റ്റ്വേറില്‍ ഉള്‍പ്പെടുത്താനായത്. ഇതനുസരിച്ച് 17,032 വാഹനങ്ങളുടെ വിവരങ്ങളാണ് കിട്ടിയിട്ടുള്ളത്. ആകെ വാഹനങ്ങളില്‍ എത്രശതമാനം വരും ഇതെന്നുപോലും ആര്‍ക്കും പറയാനാകാത്ത അവസ്ഥയാണിപ്പോള്‍.

വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്ന 2131 കണ്‍ട്രോളിങ് ഓഫീസര്‍മാര്‍, 3920 ഡ്രൈവര്‍മാര്‍ എന്നിവരുടെ വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇത്തവണ വാഹനങ്ങളുടെ പ്രതിമാസച്ചെലവ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍കൂടി ചേര്‍ക്കണമെന്ന് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വീല്‍സിലെ വിവരങ്ങള്‍ അനുസരിച്ചാവും ബജറ്റില്‍ അതത് വകുപ്പുകള്‍ക്ക് വാഹനച്ചെലവ് അനുവദിക്കുക.

Content Highlights: Veels Software For Government Vehicles

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
E-Scooter

2 min

വേഗത 25 കി.മീ, 45 വരെ ഉയര്‍ത്തും; ഇലക്ട്രിക് സ്‌കൂട്ടര്‍ തട്ടിപ്പിന് 'പൂട്ടിട്ട്' കമ്മിഷണര്‍

May 27, 2023


Old Vehicle

1 min

2027-ഓടെ ഡീസല്‍ കാറുകള്‍ നിരോധിക്കണമെന്ന് റിപ്പോര്‍ട്ട്; തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം

May 10, 2023


Cycle

1 min

ഇത് വെറും സൈക്കിളല്ല, ലൈസന്‍സുള്ള ഹീറോയാണ്

Jun 24, 2020

Most Commented