വാഹനത്തിന്റെ ചരിത്രം ഓണ്‍ലൈനില്‍ തിരയാം; ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കുന്നത് വാഹനത്തിന്റെ പൂര്‍ണ വിവരം


ഉടമയുടെ പേരും വിലാസവും, ഇതുവരെ നടന്നിട്ടുള്ള വില്‍പ്പനകള്‍, നികുതിക്കുടിശ്ശിക, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, പുകമലിനീകരണ സര്‍ട്ടിഫിക്കറ്റ് തുടങ്ങി പൂര്‍ണ വിവരങ്ങള്‍ സൗജന്യമായി ലഭിക്കും.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

വാഹനത്തിന്റെ രജിസ്ട്രേഷന്‍ വിവരങ്ങളും ഇതുവരെയുള്ള ഉടമസ്ഥാവകാശ കൈമാറ്റവുമെല്ലാം ഓണ്‍ലൈനില്‍ പരിശോധിക്കാം. ഉടമയുടെ പേരും വിലാസവും, ഇതുവരെ നടന്നിട്ടുള്ള വില്‍പ്പനകള്‍, നികുതിക്കുടിശ്ശിക, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, പുകമലിനീകരണ സര്‍ട്ടിഫിക്കറ്റ് എന്നുതുടങ്ങി വാഹനത്തിന്റെ മോട്ടോര്‍വാഹനവകുപ്പിന്റെ കൈവശമുള്ള പൂര്‍ണ വിവരങ്ങളും സൗജന്യമായി ഒറ്റ ക്ലിക്കില്‍ ലഭിക്കും.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ 'വാഹന്‍' വെബ്സൈറ്റിലാണ് ഈ സേവനം ലഭ്യമാകുന്നത്. പഴയ വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഏറെ പ്രയോജനകരമാണ് ഇത്. ഇടപാടിനുമുമ്പ് മോട്ടോര്‍വാഹന വകുപ്പിന്റെ കൈവശമുള്ള രേഖകള്‍ പരിശോധിക്കാം. ഉടമയുടെ മൊബൈല്‍ നമ്പര്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ രേഖകളുമായി ബന്ധിപ്പിച്ചാല്‍മാത്രമേ ഈ സേവനം ലഭ്യമാകൂ.

'പരിവാഹന്‍' വെബ്സൈറ്റില്‍ വെഹിക്കിള്‍ റിലേറ്റഡ് സര്‍വീസ് എന്ന വിഭാഗത്തിലുള്ള 'മൈ വെഹിക്കിള്‍ ഡീറ്റെയില്‍സ്' എന്ന ടാബില്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍, ഷാസി, എന്‍ജിന്‍ നമ്പറുകള്‍ പൂര്‍ണമായി നല്‍കണം. ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്വേഡ് വരും. ഇത് നല്‍കിയാല്‍ വാഹനത്തിന്റെ രേഖകള്‍ ലഭിക്കും. പകര്‍പ്പെടുക്കാനുള്ള സൗകര്യവുമുണ്ട്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വാഹനങ്ങളുടെ വിവരങ്ങളും പരിശോധിക്കാനാകും. 'സ്മാര്‍ട്ട്മൂവ്' എന്ന മോട്ടോര്‍വാഹന വകുപ്പിന്റെ പഴയ സോഫ്റ്റ്വേര്‍ സംവിധാനത്തില്‍നിന്നുള്ള വിവരങ്ങളാണ് 'വാഹനി'ലേക്ക് മാറ്റിയത്. 90 ശതമാനം ഡേറ്റാ കൈമാറ്റവും പൂര്‍ത്തിയായി. വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് പരിഹരിക്കണം.

Content Highlights: Vahan Software Provide Vehicle History Through Online

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented