വാഹനരേഖകള്‍ ഡിജിറ്റലായി തുടങ്ങി; 'വാഹന്‍' രജിസ്ട്രേഷന്‍ നിലവില്‍വന്നു


തിരുവനന്തപുരം ആര്‍.ടി. ഓഫീസിലാണ് ആദ്യമായി പദ്ധതി നടപ്പാക്കിയത്. ഇതിനു ശേഷം സബ് ആര്‍.ടി. ഓഫീസുകളെ 'വാഹനി'ലേക്ക് എത്തിക്കും.

തിരുവനന്തപുരം: വാഹന രജിസ്ട്രേഷനുള്ള പുതിയ കേന്ദ്രീകൃത സോഫ്റ്റ്വേര്‍ ശൃംഖല 'വാഹന്‍' സംസ്ഥാനത്തെ 15 ആര്‍.ടി. ഓഫീസുകളില്‍ നിലവില്‍വന്നു. മലപ്പുറം, പത്തനംതിട്ട ഓഫീസുകളാണ് ഇനി ഈ സംവിധാനത്തിലേക്കെത്തേണ്ടത്.

വാഹന രജിസ്ട്രേഷന്‍, താത്കാലിക പെര്‍മിറ്റ് വിതരണം എന്നിവ ഇതിലൂടെ നടക്കും. ഈ സംവിധാനത്തില്‍ വിതരണം ചെയ്യുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ രാജ്യവ്യാപക ശൃംഖലയില്‍ ലഭ്യമാകും.

തിരുവനന്തപുരം ആര്‍.ടി. ഓഫീസിലാണ് ആദ്യമായി പദ്ധതി നടപ്പാക്കിയത്. ഇതിനു ശേഷം സബ് ആര്‍.ടി. ഓഫീസുകളെ 'വാഹനി'ലേക്ക് എത്തിക്കും. ജീവനക്കാര്‍ക്കും വാഹന ഡീലര്‍മാര്‍ക്കും പരിശീലനം നല്‍കിക്കഴിഞ്ഞതായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു.

Content Highlights: Vahan Project Software For Vehicle Registration

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented