രാത്രി 11.30 മെസേജ് വന്നു, ബസിന്റെ വേഗം 97.72 കി.മീ; 'സേഫ് കേരള' തത്സമയം അറിഞ്ഞില്ല


ജി. രാജേഷ് കുമാര്‍

എട്ടുമണിക്കൂര്‍ വരുന്ന മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവര്‍ റോഡിലുണ്ടാവുമെന്നാണ് 2018-ല്‍ സേഫ് കേരള പദ്ധതി രൂപവത്കരിച്ചപ്പോള്‍ സര്‍ക്കാര്‍ പറഞ്ഞത്.

പ്രതീകാത്മക ചിത്രം | Photo: Social Media

സുരക്ഷാമിത്ര വെബ്സൈറ്റില്‍നിന്ന് വാഹനങ്ങളുടെ അതിവേഗം തത്സമയം അറിഞ്ഞ് ഇടപെടാനുള്ള സംവിധാനം വെറും കാഴ്ചവസ്തു. വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ബസ് 97 കിലോമീറ്റര്‍ വേഗത്തിലാണ് ഓടിയതെന്ന് ഗതാഗതമന്ത്രിക്ക് പിറ്റേന്ന് രാവിലെ പറയാന്‍ സഹായിച്ച സംവിധാനമാണ് സംസ്ഥാനത്തെ സേഫ് കേരള വിഭാഗം ഉപയോഗപ്പെടുത്താത്തത്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ രൂപം കൊടുത്ത വലിയ പദ്ധതിയായ സേഫ്കേരള ഉദ്ദേശിച്ച ഫലമുണ്ടാക്കുന്നില്ലെന്ന് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നു.

വലിയ വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ജി.പി.എസിനെ സുരക്ഷാമിത്ര എന്ന വെബ്സൈറ്റിലേക്ക് ബന്ധിപ്പിച്ചതിലൂടെ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണില്‍ അടക്കം കിട്ടാവുന്ന സാങ്കേതിക വിദ്യയാണിത്. ഇത് 24 മണിക്കൂറും നിരീക്ഷിച്ച് അതിവേഗത്തിലുള്ള വാഹനങ്ങളെ തത്സമയം കണ്ടെത്തി റോഡിലുള്ള എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് ഇടപെടാവുന്നതേയുള്ളൂ. എന്നാല്‍ ഈ നടപടി സേഫ് കേരള പദ്ധതി തുടങ്ങി നാലുവര്‍ഷമായിട്ടും നടപ്പായിട്ടില്ല. അപകടമുണ്ടായ ശേഷം ആ വാഹനം ഓടിയ വേഗം കണ്ടെത്താനുള്ള ഉപാധിയായി മാത്രം ഇതുമാറി.എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാമിത്ര സൈറ്റ് ഉപയോഗപ്പെടുത്താനുള്ള ലോഗിന്‍ ഐ.ഡി. യും പാസ്വേഡും നല്‍കിയിട്ടുണ്ട്. തിരക്കുള്ള റോഡുകളില്‍ പോലും രാത്രി സേഫ് കേരളയുടെ കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ സാന്നിധ്യം തീരെ കുറവാണ്. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ റോഡിലെ വാഹന പരിശോധനയ്ക്കായല്ലാതെ നിയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയിട്ടുമില്ല.

24 മണിക്കൂറും റോഡില്‍ പരിശോധനയ്ക്ക് നിയോഗിച്ച വിഭാഗത്തിലെ മിക്കവരും മറ്റ് ജോലികളിലാണിപ്പോള്‍. ചിലര്‍ ചെക് പോസ്റ്റുകളിലും മറ്റ് ചിലര്‍ ആര്‍.ടി. ഓഫീസുകളിലും. എം.വി.ഐ., എ.എം.വി.ഐ. മാരായി 354 പേരും 14 ആര്‍.ടി.ഒ. മാരുമാണ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലുള്ളത്. 85 സ്‌ക്വാഡുകളിലായിട്ടാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്.

എട്ടുമണിക്കൂര്‍ വരുന്ന മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവര്‍ റോഡിലുണ്ടാവുമെന്നാണ് 2018-ല്‍ സേഫ് കേരള പദ്ധതി രൂപവത്കരിച്ചപ്പോള്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കീഴില്‍ 14 ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമുകള്‍ സജ്ജമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതും നടപ്പിലായിട്ടില്ല.

Content Highlights: vadakkanchery bus accident, Safe kerala imitative for tracking GPS Device in Bus, MVD Kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented