വടക്കഞ്ചേരി ടൂറിസ്റ്റ് ബസ്സപകടം,കെ.എസ്.ആര്‍.ടി.സിക്കും പങ്കെന്ന് എം.വി.ഡി.


ബി. അജിത് രാജ്

കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കും പിഴവ് സംഭവിച്ചതായി നാറ്റ്പാക് പഠനറിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു.

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസ്സും, ടൂറിസ്റ്റ് ബസ്സും

പാലക്കാട് വടക്കഞ്ചേരിയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർക്ക് മാത്രമല്ല, കെ.എസ്.ആർ.ടി.സി.ക്കും പങ്കെന്ന് മോട്ടോർവാഹനവകുപ്പ്. റോഡ് ഷോൾഡറിന്റെ അപാകം അപകടതീവ്രത വർധിപ്പിച്ചതായും പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. എം.കെ. ജയേഷ്‌കുമാർ സമർപ്പിച്ച അന്തിമറിപ്പോർട്ടിൽ പറയുന്നു. കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ദേശീയപാതയിലെ വളവിൽ നിർത്തി യാത്രക്കാരനെ ഇറക്കിയിരുന്നു. ഇതിനുശേഷം മുന്നോട്ടുനീങ്ങുമ്പോഴാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ബസ് റോഡിൽ നിർത്തിയില്ലെന്ന കെ.എസ്.ആർ.ടി.സി.യുടെ വാദം തള്ളുന്നതാണ് റിപ്പോർട്ട്.

വാഹനങ്ങൾക്ക് തടസ്സമുണ്ടാകുംവിധം കെ.എസ്.ആർ.ടി.സി. ബസ് റോഡിൽ നിർത്തിയത് തെറ്റാണെങ്കിലും അപകടത്തിനുള്ള പ്രധാനകാരണം ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ അതിവേഗവും അലക്ഷ്യഡ്രൈവിങ്ങുമാണ്. വലത് ട്രാക്കിലൂടെ നീങ്ങിയ കാറിനെയും ഇടതുട്രാക്കിലൂടെ നീങ്ങിയ കെ.എസ്.ആർ.ടി.സി. ബസിനെയും വളവിൽവെച്ച് ഒരേസമയം മറികടക്കാൻ ടൂറിസ്റ്റ് ബസ് ഡ്രൈവർ ശ്രമിച്ചു. വേഗക്കൂടുതൽ കാരണം വളവ് തിരിയാൻ കൂടുതൽ സ്ഥലമെടുത്തതോടെ കണക്കുകൂട്ടൽ പിഴച്ചു. ഈ സമയം ടൂറിസ്റ്റ് ബസ് 97.72 കി.മീ. വേഗത്തിലായിരുന്നു. ബസിലെ ജി.പി.എസിൽനിന്നുള്ള വിവരങ്ങൾ, നിരീക്ഷണക്യാമറകളിൽനിന്നുള്ള വിവരങ്ങൾ എന്നിവ വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.ഇടിക്കുശേഷം ടൂറിസ്റ്റ് ബസ് റോഡരികിലെ മൺകൂനയിൽ കയറിയാണ് മറിഞ്ഞത്. റോഡ് ഷോൾഡർ കൃത്യമായി തയ്യാറാക്കുകയോ, സുരക്ഷാവേലി സ്ഥാപിക്കുകയോ ചെയ്തിരുന്നെങ്കിൽ മറിയുന്നത് ഒഴിവാക്കാമായിരുന്നു. റോഡിന്റെ വശങ്ങളിൽ പുല്ലുപടർന്നിരുന്നു. തെരുവുവിളക്കുകളും ഇല്ലായിരുന്നു. അപകടസമയത്ത് റോഡിലുണ്ടായിരുന്ന കാർ, പിക് അപ് ഡ്രൈവർമാരുടെ ഭാഗത്ത് പിഴവില്ല. കെ.എസ്.ആർ.ടി.സി. ബസിന്റെ വേഗപ്പൂട്ട് വിച്ഛേദിച്ചതായും ഇരു ബസുകളിലും നിയമപ്രകാരമുള്ള റിഫ്ലക്ടീവ് സ്റ്റിക്കറുകൾ ഇല്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കുപുറമേ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കും പിഴവ് സംഭവിച്ചതായി നാറ്റ്പാക് (നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച്) പഠനറിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ സിഗ്നല്‍ നല്‍കാതെ പെട്ടെന്ന് റോഡില്‍ നിര്‍ത്തിയതാണ്‌ അപകടത്തിന് കാരണമായതെന്നായിരുന്നു കണ്ടെത്തല്‍. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ സുരക്ഷിത അകലം പാലിക്കാതെ കെ.എസ്.ആര്‍.ടി.സി. ബസിനെ മറികടക്കാന്‍ ശ്രമിച്ചു. ഇതിനിടെ അപ്രതീക്ഷിതമായി കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്തിയപ്പോള്‍ ടൂറിസ്റ്റ് ബസ് പിന്നില്‍ ഇടിച്ചുകയറി. ഗതാഗതനിയമങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് കെ.എസ്.ആര്‍.ടി.സി. ഡ്രൈവറുടെ പിഴവിനുകാരണം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവര്‍മാര്‍ക്ക് കെ.എസ്.ആര്‍.ടി.സി. പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

സമിതി ശുപാർശകൾ

• ബസുകൾ, ലോറികൾ തുടങ്ങിയ പൊതുവാഹനങ്ങളിൽ ഡ്രൈവർമാരെ നിരീക്ഷിക്കാൻ സംവിധാനം വേണം. ഡ്രൈവർമാർ ഉറങ്ങുന്നത് തടയാൻ അലാറം സംവിധാനം ഒരുക്കണം.

• വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളുടെ ആക്‌സിലറേറ്റർ സ്വയം വേർപെടുന്ന സജ്ജീകരണം വേണം.

• ടൂർ ഓപ്പറേറ്റർമാർക്ക് മോട്ടോർവാഹനവകുപ്പിന്റെ എതിർപ്പില്ലാരേഖ നിർബന്ധമാക്കണം.

• റോഡുകളിൽ സുരക്ഷാ ഓഡിറ്റിങ് നിർബന്ധം.

• ദേശീയപാതകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണം.

• വാഹനപരിശോധന കർശനമാക്കണം.

Content Highlights: vadakkanchery bus accident, Motor vehicle department report against KSRTC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented