റോഡരികിൽ വേണ്ട, പ്രതലം ഉറപ്പുള്ളതാകണം; ജാക്കി ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക


ഉയര്‍ത്തുന്ന ആക്സില്‍ ഒഴികെയുള്ള വീലുകള്‍ വീല്‍ ചോക്ക്, തടകള്‍ ഉപയോഗിച്ച് ഉരുണ്ടുപോകാതെ നോക്കണം. 

പ്രതീകാത്മക ചിത്രം | Photo: Facebook|MVD Kerala

മാസങ്ങള്‍ക്ക് മുമ്പാണ് ടൂറിസ്റ്റ് ബസിന്റെ ടയര്‍ മാറുന്നതിനിടെ ജാക്കി തെന്നിമാറി ബസ് ദേഹത്ത് വീണ് മൊബൈല്‍ പഞ്ചര്‍ ജീവനക്കാരന്‍ മരിച്ചത്. സമാനമായ സംഭവം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു. പച്ചക്കറി കയറ്റിവന്ന പിക്ക് അപ്പിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ടയര്‍ മാറുന്നതിനിടെ ജാക്കിയില്‍ നിന്ന് തെന്നിമാറിയ വാഹനം യുവാവിന്റെ ദേഹത്ത് വീഴുകയായിരുന്നു. കൊല്ലം-തേനി ദേശീയപാതയില്‍ പൊന്‍കുന്നം ശാന്തിപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്.

പൊന്‍കുന്നം കോയിപ്പള്ളി സ്വദേശിയായ അഫ്‌സല്‍ എന്ന യുവാവാണ് ഇത്തവണ ദാരുണമരണത്തിന് കീഴടങ്ങിയത്. ഈ സാഹചര്യത്തില്‍ ഇത്തരം അപകടകരമായ ജോലികള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് കേരള മോട്ടോര്‍ വാഹന വകുപ്പ്. ടയര്‍ മാറുന്നതിനും മറ്റുമായി വാഹനം ജാക്കി വെച്ച് ഉയര്‍ത്തുമ്പോള്‍ ലെവല്‍ ആയിട്ടുള്ളതോ കട്ടിയുള്ള പ്രതലത്തിലാണെന്ന് ഉറപ്പാക്കുക. ഉയര്‍ത്തുന്ന ആക്സില്‍ ഒഴികെയുള്ള ടയറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്.



വാഹനം വാഹനങ്ങള്‍ ജാക്ക് വെച്ച് ഉയര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • റോഡില്‍ അല്ലെങ്കില്‍ റോഡരികില്‍ ജാക്കി വെച്ചുയര്‍ത്തുന്നത് പരമാവധി ഒഴിവാക്കുക.
  • അങ്ങനെയെങ്ങില്‍ വാണിങ് ട്രെയാങ്കിള്‍ ഉപയോഗിക്കുക.
  • രാത്രിയെങ്കില്‍ സ്ഥലത്തു ആവശ്യത്തിനു പ്രകാശം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.
  • ലെവല്‍ ആയതോ കട്ടിയുള്ളതോ ആയ പ്രതലത്തില്‍ വേണം നിര്‍ത്താന്‍. ജാക്കി വെക്കുന്ന പ്രതലം താഴ്ന്നുപോകുന്നത് ആകരുത്.
  • വാഹനം ഹാന്‍ഡ് ബ്രേക്ക് ഇട്ടിരിക്കണം
  • ഉയര്‍ത്തുന്ന ആക്സില്‍ ഒഴികെയുള്ള വീലുകള്‍ വീല്‍ ചോക്ക്, തടകള്‍ ഉപയോഗിച്ച് ഉരുണ്ടുപോകാതെ നോക്കണം.
  • വാഹനത്തിന്റെ ചാവി ഊരി മാറ്റി വെക്കണം, അത് ജോലിചെയ്യുന്ന ആളുടെ കൈവശം സൂക്ഷിക്കുക.
  • ജാക്കികള്‍ അനുവദിച്ചിരിക്കുന്ന ഭാരപരിധിക്കു അനുയോജ്യമായിരിക്കണം.
  • വാഹനത്തില്‍ ജാക്കി വെക്കാന്‍ അനുവദിച്ചിരിക്കുന്ന പോയിന്റുകളില്‍ മാത്രം ജാക്കി ഉറപ്പിക്കുക.
  • ജാക്കികളില്‍ മാത്രം വാഹനം ഉയര്‍ത്തി വെച്ച് ജോലിചെയ്യരുത്.
  • വാഹനം ഉയര്‍ത്തിയ ശേഷം ആക്സില്‍ സ്റ്റാന്‍ഡില്‍ ഇറക്കി നിര്‍ത്തി സുരക്ഷ ഉറപ്പാക്കി മാത്രമേ ടയര്‍ ഊരാന്‍ പാടുള്ളൂ.

Content Highlights: Use Of Jack, safety Tips For Using Jack In Vehicle Repair, Motor Vehicle Department


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented